കുവൈത്ത് സിറ്റി: വെള്ളിയാഴ്ച വൈകീട്ട് ദുബൈ ദുബൈ കറക് മക്കാനിയിലെത്തിയാൽ ചായയിലെ രുചി വൈവിധ്യങ്ങളും അറിയാം, ഹജ്ജ് വർത്തമാനവും കേൾക്കാം. ദുബൈ ദുബൈ കറക് മക്കാനിയുടെ ഫർവാനിയ അൽ ഗാനം യുറീക്കക്ക് സമീപം പുതുതായി തുറന്ന ഷോപ്പിലാണ് ഈ ‘പ്രത്യേക ഓഫർ’. മലപ്പുറം വളാഞ്ചേരിയിൽനിന്ന് കാൽനടയായി മക്കയിലെത്തി ഹജ്ജ് നിർവഹിച്ച ശിഹാബ് ചോറ്റൂരാണ് വെള്ളിയാഴ്ചയിലെ പ്രത്യേക അതിഥി.
വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ദുബൈ ദുബൈ കറക് മക്കാനിയിലെത്തുന്ന ശിഹാബ് ഹജ്ജ് അനുഭവങ്ങൾ പങ്കുവെക്കും. വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ വീട്ടിൽനിന്ന് 2022 ജൂൺ രണ്ടിന് പുലർച്ചയാണ് ശിഹാബ് ഹജ്ജിനായി കാൽനടയാത്ര ആരംഭിച്ചത്. സുബ്ഹി നമസ്കാരത്തിനുശേഷം, ഉറ്റവരോടെല്ലാം യാത്രപറഞ്ഞ് മക്ക ലക്ഷ്യമാക്കി യാത്ര ആരംഭിക്കുകയായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ പിന്നിട്ട് പാകിസ്താനിലെത്തി ഇറാനിൽ പ്രവേശിച്ചു.
ഇറാനിൽനിന്ന് ഇറാഖും കുവൈത്തും പിന്നിട്ട് സൗദി അറേബ്യയിൽ പ്രവേശിക്കുകയായിരുന്നു. അങ്ങനെ ഈ വർഷം അനേക ലക്ഷങ്ങൾക്കൊപ്പം ഹജ്ജ് നിർവഹിക്കാനായതിന്റെ നിർവൃതിയിലാണ് ശിഹാബ്. ഈ യാത്രാനുഭവങ്ങൾ ശിഹാബ് പങ്കുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.