ജിദ്ദ: മക്ക ഹറമിൽ കുട്ടിയെ ഇഹ്റാം വസ്ത്രം ധരിക്കാൻ സഹായിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥന്റെ വിഡിയോ വൈറലായി. ത്വവാഫിനായി ഹറമിലേക്ക് പ്രവേശിക്കുമ്പോഴാണ് ഹറം സുരക്ഷ ഉദ്യോഗസ്ഥൻ ഒരു കുട്ടിയെ ഇഹ്റാം വസ്ത്രം ധരിക്കാൻ സഹായിച്ചത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അത് പിന്നീട് വലിയ തരംഗമായി മാറി.
കുട്ടിയെ ഇഹ്റാം വസ്ത്രം ധരിപ്പിക്കുന്ന രംഗം മനോഹരവും അതിശയകരവുമാണെന്ന് സമൂഹമാധ്യമങ്ങളിൽ പലരും വിശേഷിപ്പിച്ചു. ഹറമിൽ സേവനനിരതരാകുന്ന സുരക്ഷ ഉദ്യോഗസ്ഥർ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനിടയിൽ സേവനരംഗത്ത് തീർഥാടകർക്ക് ഏറ്റവും മികച്ച മാതൃക കാണിക്കുന്ന പല പ്രവർത്തനങ്ങൾക്കും ഇതിനു മുമ്പും ഹറമും പരിസരവും സാക്ഷിയായിട്ടുണ്ട്. പിന്നീടവ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.