മ​ഞ്ഞി​ൻ തേ​രി​റ​ങ്ങി​യ സു​കൃ​തം

വ​ർ​ണാ​ഭ​വും വൈ​വി​ധ്യ​വു​മാ​ർ​ന്ന ഓ​ർ​മ​ക​ളു​ടെ മേ​ള​പ്പെ​രു​ക്ക​മാ​ണ് ക്രി​സ്മ​സ്-​ന​വ​വ​ത്സ​രം. ത​നി​യെ പു​ല​മ്പു​ക​യും ചി​രി​ക്കു​ക​യും ചെ​യ്തി​രു​ന്ന ഒ​രു​വ​ളും ഒ​രു ക്രി​സ്മ​സ് ദി​ന​വും വ​ർ​ഷ​ങ്ങ​ൾ ഓ​ടി​മ​റ​ഞ്ഞി​ട്ടും ബോ​ധ​മ​ണ്ഡ​ലം മ​റ​വി കാ​ണാ​തെ തെ​രു​പ്പി​ടി​ച്ചി​ട്ടു​ണ്ട്. പാ​റി​പ്പ​റ​ന്ന് അ​ല​ങ്കോ​ല​മാ​യ മു​ടി, ഇ​രു​കൈ​ക​ളി​ലും ഭം​ഗി തൊ​ട്ടു​തീ​ണ്ടി​യി​ട്ടി​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് വ​ള​ക​ൾ, പ​ഴ​കി​യ ബ്ലൗ​സ്, നി​റം മ​ങ്ങി​യ മു​ണ്ട്, അ​സ്ഥി​ക​ൾ പെ​റു​ക്കി​യെ​ടു​ക്കാ​വു​ന്ന കൃ​ശ​ഗാ​ത്രം ഒ​റ്റ​നോ​ട്ട​ത്തി​ൽ അ​വ​ർ അ​താ​യി​രു​ന്നു. ഈ​ച്ച​ക​ൾ വ​ട്ട​മി​ട്ട് പ​റ​ന്നി​രു​ന്ന ഇ​ഴ​യ​ക​ന്ന കൈ​ലി​മു​ണ്ടി​ന്റെ തു​ണി​സ​ഞ്ചി തോ​ളി​ലേ​റ്റി ന​ട​ന്നി​രു​ന്ന അ​വ​രെ ആ​ളു​ക​ൾ ‘അ​ന്ന​പ്രാ​ന്തി’ എ​ന്നു വി​ളി​ച്ചു.

പ​ല​രും വാ​ങ്ങി​ക്കൊ​ടു​ത്തി​രു​ന്ന ആ​ഹാ​രം ആ​ർ​ത്തി​യോ​ടെ ക​ഴി​ച്ച് വി​ശ​പ്പ​ട​ക്കി​യും ആ​റ്റി​റ​മ്പി​ലി​രു​ന്ന് ഓ​ള​പ്പ​ര​പ്പി​ൽ ചെ​റു​വ​ടി​കൊ​ണ്ട് അ​ടി​ച്ച് അ​വ്യ​ക്ത​മാ​യ ശ​കാ​ര​വ​ർ​ഷ​ങ്ങ​ൾ ചൊ​രി​ഞ്ഞും ക​റ​പി​ടി​ച്ചു​ന്തി​യ ദ​ന്ത​നി​ര​ക​ളി​ൽ വി​ര​ലു​ക​ൾ​കൊ​ണ്ട് താ​ളം​പി​ടി​ച്ചും അ​വ​ർ നാ​ട്ടി​ൻ​പു​റ​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞു. അ​ധി​ക​മാ​രും ഗൗ​നി​ക്കാ​തി​രു​ന്ന അ​വ​രെ കാ​ണാ​താ​യാ​ൽ നി​ര​ത്ത് വി​ജ​ന​മാ​യ​തു​പോ​ലെ തോ​ന്നും. കു​ട്ടി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​മ്പോ​ൾ ‘അ​ന്ന​പ്രാ​ന്തി’ പി​ടി​ച്ചു​കൊ​ണ്ട് പോ​കു​മെ​ന്ന് മു​തി​ർ​ന്ന​വ​ർ ഭീ​ഷ​ണി മു​ഴ​ക്കു​മാ​യി​രു​ന്നു. എ​ങ്കി​ലും അ​വ​രെ​ക്കൊ​ണ്ട് നാ​ള​തു​വ​രെ ഒ​രാ​ൾ​ക്കും ശ​ല്യം ഉ​ണ്ടാ​യ​താ​യി കേ​ട്ട​റി​വി​ല്ല. മ​ഴ​യും മ​ഞ്ഞും വെ​യി​ലു​മേ​റ്റ് ബ​സ് കാ​ത്തു​നി​ൽ​പ്പു​കേ​ന്ദ്ര​ത്തി​ലെ ആ​സ്ബ​സ്റ്റോ​സ് കൂ​ര​ക്കു താ​ഴെ സ്വ​യം മി​ണ്ടി​പ്പ​റ​ഞ്ഞ് അ​വ​രു​ടെ ഓ​രോ ദി​ന​രാ​ത്ര​വും കൊ​ഴി​ഞ്ഞു​വീ​ണു. ഇ​ങ്ങ​നെ ഒ​രാ​ൾ ഭൂ​മു​ഖ​ത്ത് ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന് ഒ​രാ​ളെ​യും ബോ​ധ്യ​പ്പെ​ടു​ത്താ​തെ.

ഒ​രി​ക്ക​ൽ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ന​ട​പ്പി​നി​ടെ പു​റ​കി​ൽ​നി​ന്ന് വി​ഭ്രാ​ന്ത​മാ​യ ജ​ൽ​പ​നം ഉ​യ​ർ​ന്നു. പൈ​ജാ​മ​യു​ടെ ദു​പ്പ​ട്ട പു​റ​കി​ലേ​ക്ക് വ​ലി​യാ​ൻ തു​ട​ങ്ങി. തി​രി​ഞ്ഞു നോ​ക്കി​യ​പ്പോ​ൾ അ​ന്നേ​വ​രെ കാ​ണാ​ത്ത ഭ​യാ​ങ്കു​ര​മാ​യ സ്ത്രീ​രൂ​പം! അ​രി​ച്ചി​റ​ങ്ങി​യ ഭീ​തി​യാ​വ​ണം അ​ങ്ങ​നെ തോ​ന്നി​പ്പി​ച്ച​ത്. ഒ​രു​വി​ധം പി​ടി​വി​ടു​വി​ച്ച് എ​ങ്ങ​നെ​യോ ഓ​ടി​ക്കി​ത​ച്ച് വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി. തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ൾ പി​റു​പി​റു​പ്പോ​ടെ ത​ല​ചൊ​റി​ഞ്ഞ് അ​ല​ക്ഷ്യ​മാ​യ ചു​വ​ടു​ക​ളോ​ടെ അ​വ​ർ എ​ന്നെ മ​റി​ക​ട​ന്ന് പോ​യി​രു​ന്നു. അ​ത്ത​ര​മൊ​രു അ​നു​ഭ​വ​ത്തി​ന്റെ പ്രേ​ര​ണ​യാ​ൽ കാ​ണു​മ്പോ​ളൊ​ക്കെ അ​വ​രി​ൽ​നി​ന്ന് അ​ക​ലം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ച്ചു.

അ​തേ ആ​ണ്ടി​ലെ ക്രി​സ്മ​സ് ദി​ന​ത്തി​ൽ, കു​ർ​ബാ​ന ക​ഴി​ഞ്ഞു​വ​ന്ന വേ​ദ പാ​ഠ​ക്ലാ​സി​ലെ കു​ട്ടി​ക​ൾ ഒ​രു​മി​ച്ച് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രു കു​ട്ടി​മാ​ത്രം അ​പ്പു​റ​ത്താ​യി. ഒ​റ്റ​പ്പെ​ട്ടു​പോ​യ അ​വ​ൾ വെ​പ്രാ​ള​ത്തോ​ടെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഇ​പ്പു​റം എ​ത്താ​ൻ ശ്ര​മി​ക്ക​വേ, അ​തി​വേ​ഗം പാ​ഞ്ഞെ​ത്തി​യ വാ​ഹ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. വ​രാ​ൻ​പോ​കു​ന്ന അ​പ​ക​ട​ത്തി​ന്റെ വ്യാ​പ്തി​യും തീ​വ്ര​ത​യും അ​റി​യാ​മെ​ന്നി​രി​ക്കെ ക​ണ്ടു​നി​ന്ന​വ​ർ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ സ്ത​ബ്ധ​രാ​യി. അ​തേ പൂ​ജ്യം മ​ണി​ക്കൂ​റി​ൽ ഉ​ടു​പ്പി​ൽ പി​ടു​ത്ത​മി​ട്ട് പു​റ​കി​ലേ​ക്ക് ആ​ഞ്ഞു​വ​ലി​ച്ച​ത് ആ​രെ​ന്ന് കാ​ണു​ക​യും ചെ​യ്തു. ന​ന്ദി​സൂ​ച​ക​ങ്ങ​ളു​ടെ​യും അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​ങ്ങ​ളു​ടെ​യും അ​ഭാ​വ​ത്തി​ൽ ഭാ​വ​വ്യ​ത്യാ​സ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കാ​തെ, സ്ഥാ​യി​യാ​യ ച​ല​ന​ങ്ങ​ളോ​ടെ ആ​ൾ​ക്കൂ​ട്ടാ​ര​വ​ങ്ങ​ൾ​ക്ക് ന​ടു​വി​ലൂ​ടെ അ​വ​ർ ന​ട​ന്നു​നീ​ങ്ങി.

സ​മ​നി​ല​തെ​റ്റി​യ​വ​ളെ​ന്ന് സ​മൂ​ഹം മു​ദ്ര​കു​ത്തി​യ​വ​ൾ. നേ​രി​ൽ ക​ണ്ടി​ട്ടി​ല്ലാ​ത്ത ദൈ​വ​ത്തി​ന്റെ പ്ര​തി​രൂ​പ​മാ​യി ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന കാ​ഴ്ച എ​ങ്ങ​നെ മ​റ​ക്കാ​ൻ? ചു​റ്റും നി​ന്ന​വ​ർ​ക്ക് ആ​ലോ​ചി​ക്കാ​ൻ​പോ​ലും സ​മ​യം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ൽ അ​വ​ർ​ക്ക് അ​ത്ത​ര​മൊ​രു ന​ല്ല പ്ര​വൃ​ത്തി ചെ​യ്യാ​ൻ ഉ​ൾ​പ്രേ​ര​ണ ന​ല്കി​യ​ത് എ​ന്താ​യി​രി​ക്കും?

വാ​സ്ത​വ​ത്തി​ൽ അ​വ​ർ​ക്കു മാ​ന​സി​ക വി​ഭ്രാ​ന്തി ഉ​ണ്ടാ​യി​രു​ന്നോ? അ​തോ മ​നോ​വീ​ര്യ​മു​ള്ള​വ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ​ക്കു മു​ന്നി​ലെ അ​ഭി​ന​യ​മാ​യി​രു​ന്നോ? ഇ​ന്നും ഉ​ത്ത​രം തേ​ടു​ക​യാ​ണ്.

വി​ണ്ണി​ൽ മാ​ലാ​ഖ​വൃ​ന്ദ​ങ്ങ​ൾ തി​രു​പ്പി​റ​വി​യു​ടെ ആ​ന​ന്ദ​ഗാ​ന​ങ്ങ​ൾ പാ​ടി​യ ദി​ന​ത്തി​ൽ, ഊ​രും പേ​രും ഒ​രു​പ​ക്ഷേ, സ്വ​ന്തം സ്വ​ത്വ​മോ തി​രി​ച്ച​റി​യാ​തി​രു​ന്ന ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ൾ മ​ണ്ണി​ൽ ഒ​ര​പ്പ​നും അ​മ്മ​ക്കും പ്ര​തീ​ക്ഷ​ക​ൾ ഉ​ട​യാ​തെ തി​രി​കെ ന​ൽ​കി. അ​ന്ന​ത്തെ മ​ഞ്ഞി​ൻ തേ​രി​റ​ങ്ങി​യ ധ​നു​മാ​സ സു​കൃ​ത​ത്തോ​ളം പോ​ന്ന തി​ള​ക്കം പി​ന്നീ​ടു​ള്ള ആ​ഗ​മ​ന​കാ​ല​ങ്ങ​ളി​ലും ന​ക്ഷ​ത്ര​ങ്ങ​ളി​ലും അ​ല​ങ്കാ​ര​ങ്ങ​ളി​ലും കാ​ണാ​നാ​യി​ട്ടി​ല്ല.

അ​വ​ർ ന​ട​ന്ന വ​ഴി​ക​ളും അ​ഭ​യം​തേ​ടി​യി​രു​ന്ന കാ​ത്തു​നി​ൽ​പ്പ് കേ​ന്ദ്ര​വു​മെ​ല്ലാം ഇ​ന്ന് അ​ട​പ​ട​ലേ മാ​റി​യി​രി​ക്കു​ന്നു. പ​ക്ഷേ, അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ ഒ​ന്നു​മി​ല്ലാ​തെ അ​വ​ർ​മാ​ത്രം എ​വി​ടെ​യോ മ​റ​ഞ്ഞു. എ​ന്നാ​ലും, ഓ​രോ അ​വ​ധി​ക്കും ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും സ്നേ​ഹ​ത്തി​ന്റെ​യും ക്രി​സ്മ​സ്ദി​ന​ത്തി​ൽ ഹൃ​ദ​യം​തൊ​ട്ട മാ​നു​ഷി​ക മു​ഖം ആ​കാം​ക്ഷ​യോ​ടെ തി​ര​യാ​റു​ണ്ട്.

Tags:    
News Summary - Christmas 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.