ദുബൈ: വിശുദ്ധ ഖുർആനിന്റെ കൈയെഴുത്ത് പ്രതി ആറു മാസം കൊണ്ട് തയാറാക്കി പ്രവാസി യുവതി. ദുബൈയിലെ ഖിസൈസിൽ താമസിക്കുന്ന ഷിംജിത അനസ് (25) ആണ് മനോഹരമായ കൈയക്ഷരത്തിൽ വിശുദ്ധ ഖുർആൻ പതിപ്പ് തയാറാക്കിയിരിക്കുന്നത്. അൽ ഖർഹൂദിലുള്ള ദുബൈ ഗ്രാമർ സ്കൂളിലെ എകൗണ്ടന്റ് കെ.കെ. അനസിന്റെ ഭാര്യയായ ഷിംജിത ഏഴുമാസം മുമ്പാണ് കേരളത്തിൽനിന്ന് ദുബൈയിലെത്തിയത്.
മൂന്നു വയസ്സുകാരന്റെ ഉമ്മയായ ഷിംജിത വീട്ടുജോലിക്കിടെ ലഭിക്കുന്ന ഇടവേളകൾ ഖുർആൻ രചനക്കായി നീക്കിവെക്കുകയായിരുന്നു. ഒരു പേജിൽ 15 ലൈൻ വരുന്ന ക്രമത്തിലാണ് 30 ജുസുഅ് ആറു മാസം കൊണ്ട് പൂർത്തീകരിച്ചിട്ടുള്ളത്. കോഴിക്കോട് പറമ്പത്ത് സ്വദേശിനിയാണ്.
നാട്ടിൽവെച്ച് ആയത്തുൽ കുർസിയ്യ്, ഇഹ്ലാസ് തുടങ്ങിയ സൂറത്തുകൾ കാലിഗ്രാഫി ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഖുർആൻ രചന നടത്തുന്നത്. യൂട്യൂബ് വിഡിയോകൾ നോക്കിയാണ് കാലിഗ്രാഫിയിലെ ബാലപാഠങ്ങൾ ഷിംജിത പഠിച്ചെടുത്തത്. കാലിഗ്രാഫി കൂടാതെ നിരവധി സ്ക്രാപ് ബുക്കുകളും ഷിംജിത കരവിരുതിൽനിന്ന് നിർമിക്കപ്പെട്ടിട്ടുണ്ട്.
മനോഹരമായ കൈയക്ഷരമാണെന്ന് സുഹൃത്തുക്കളും ഭർത്താവും പറഞ്ഞതോടെയാണ് ഖുർആൻ രചന നടത്താമെന്ന് ആലോപിച്ചത്. ഭർത്താവ് അനസിന്റെ പൂർണ പിന്തുണകൂടി ലഭിച്ചതോടെ ആറു മാസം മുമ്പ് ദുബൈയിലെ ഫ്ലാറ്റിൽ ഖുർആൻ രചന ആരംഭിക്കുകയായിരുആറുമാസം കൊണ്ട് ഖുർആൻ കൈയെഴുത്ത് പ്രതി പൂർത്തീകരിച്ച് യുവതിന്നുവെന്ന് ഷിംജിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.