നേർത്ത തുണികൾക്ക് റോ എഡ്ജ് ഫിനിഷിങ് ചേരില്ല. ഇത്തരം തുണികളിൽ ചെയ്യാൻ യോജിച്ച 'ഹെം വർക്ക്' പരിചയപ്പെടാം...
ഡെനിം, അൽപം കട്ടിയുള്ള ഫാബ്രിക് എന്നിവ ഉപയോഗിച്ച് ചെയ്യാവുന്ന റഫ് ഫിനിഷിങ് ഉള്ള റിവേഴ്സ് ആപ്ലിക് ആണ് മുമ്പ് പരിചയപ്പെട്ടത്. എന്നാൽ, വളരെ മിനുസമേറിയ കോട്ടൺ, സിൽക്ക് തുടങ്ങിയ ഫാബ്രിക്കുകൾക്ക് അത്തരം ഒരു ലുക്ക് ചേരില്ല.
ഡിസൈൻ ഫേസിങ് ചെയ്ത് എഡ്ജ് അകത്തേക്ക് ഫോൾഡ് ചെയ്ത് ഹെം ചെയ്യുന്നതാണ് ഇത്തരം ഫാബ്രിക്കുകൾക്ക് ചേരുന്ന രീതി. ഹെം ചെയ്യാൻ മുകളിലത്തെ ഫാബ്രിക്കിന്റെ അതേ നിറത്തിലുള്ള ത്രെഡ് തന്നെ ഉപയോഗിക്കുക.
ഷിഫോൺ, ജോർജറ്റ്, സാറ്റിൻ, ക്രെയ്പ് തുടങ്ങിയ സിന്തറ്റിക് ഫാബ്രിക്കുകളിലും ഒഴുകിക്കിടക്കുന്ന ടൈപ് ഫാബ്രിക്കുകളിലും റിവേഴ്സ് ആപ്ലിക് ചെയ്യാൻ ബുദ്ധിമുട്ടാണ്.
സ്റ്റെപ് 1) 1" വീതിയും 2" നീളവും ഉള്ള ലീഫ് കട്ട് ഒൗട്ട് പേപ്പറിൽ നിന്ന് ഉണ്ടാക്കുക.
സ്റ്റെപ് 2) ഫാബ്രിക് നാലാക്കി മടക്കി ലീഫ് ഷേപ് ഇടക്കിടെ മാർക്ക് ചെയ്യുക.
സ്റ്റെപ് 3) കറക്ട് മിഡ്ൽ ലൈൻ മാർക്ക് ചെയ്ത് അവിടെയും ലീഫ് ഷേപ് മാർക്ക് ചെയ്യാം.
സ്റ്റെപ് 4) ഒാരോ ലീഫ് ഷേപ്പും തമ്മിൽ ഒരിഞ്ച് അകലമുണ്ടായിരിക്കണം.
സ്റ്റെപ് 5) മാർക്ക് ചെയ്ത ലീഫ് കട്ട് ചെയ്തു മാറ്റുക. മിഡ്ൽ ലൈനുള്ള ലീഫ് കട്ട് ചെയ്യാൻ പേപ്പർ ചിത്രത്തിൽ കാണുന്ന പോലെ ഫോൾഡ് ചെയ്യുക.
സ്റ്റെപ് 6) ലീഫ് കട്ട് ചെയ്തു മാറ്റിയാൽ ഇതുപോലെ ഉണ്ടാകും.
സ്റ്റെപ് 7) ഡിസൈൻ ഒാപൺ ചെയ്തിരിക്കുന്നു. സ്റ്റെപ് 8) ഇതേ രീതിയിൽ ഫാബ്രിക്കിൽ കട്ട് ചെയ്യുക.
സ്റ്റെപ് 9) ഡിസൈനു ചുറ്റും 1/4 ഇഞ്ചിൽ ഫാബ്രിക്കിെൻറ അടിഭാഗത്ത് ഒൗട്ട്ലൈൻ ഇടുക.
സ്റ്റെപ് 10) ഒൗട്ട്ലൈൻ വരെ ചിത്രത്തിൽ കാണുന്ന പോലെ കട്ട് ഇടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.