മോഡസ്റ്റ് ഡ്രസിങ് ഇഷ്ടപ്പെടുന്ന എല്ലാവരെയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ് മിഡി ഡ്രസ്, മിഡി സ്കേർട് എങ്ങനെ ധരിക്കും എന്നത്. ശരീര ഭാഗങ്ങൾ വെളിപ്പെടാത്ത രീതിയിലെ വസ്ത്രധാരണത്തെയാണ് മോഡസ്റ്റ് ഫാഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ആത്മവിശ്വാസം വർധിപ്പിക്കാനും ഈ വസ്ത്രധാരണ രീതി സഹായിക്കും. മിഡി ഡ്രസും മാക്സി ഡ്രസും തമ്മിലെ പ്രധാന വ്യത്യാസം അതിന്റെ നീളമാണ്. മാക്സി ഡ്രസ് നല്ല നീളത്തിൽ കാലിന്റെ താഴെ വരെ എത്തുന്നതാണെങ്കിൽ മിഡി ഡ്രസ് കാൽ മുട്ടിന്റെ അത്രയും അല്ലെങ്കിൽ അതിെൻറ തൊട്ട് താഴെ വരെ നീളമുള്ളതായിരിക്കും.
സളീവ്ലെസ് മിഡി ഡ്രസുകൾ ആണെങ്കിൽ ഫുൾ സ്ലീവ് Cardigan അല്ലെങ്കിൽ ഫുൾ സ്ലീവ് ജാക്കറ്റുമായി മാച്ച് ചെയ്ത് സ്റ്റൈൽ ചെയ്യാവുന്നതാണ്. ഇത് നമ്മുടെ ബോഡി ഷെയ്പ് പുറത്തറിയാതെ മോഡസ്റ്റായി ഡ്രസ് ചെയ്യാൻ സഹായിക്കും.
മുട്ടിന്റെ അത്ര നീളമുള്ള ബൂട്ടുകൾ മിഡി ഡ്രസുകൾ അല്ലെങ്കിൽ മിഡി സ്കേർട്ടുകളുടെ കൂടെ ധരിക്കുന്നതും, പ്ലെയിൻ കളർ മാച്ചിങ് ആയ പാൻറ്സ് ധരിക്കുന്നതും സ്കിൻ കാണാതെയുള്ള സ്റ്റൈലിങ് ഇഷ്ടപ്പെടുന്നവർക്ക് വളരെ ഹെൽപ്ഫുളാണ്.
ഫോർമലായും കാഷ്വൽ ആയും ഒരേ പോലെ സ്റ്റൈൽ ചെയ്യാൻ പറ്റുന്ന ഫാഷൻ സ്റ്റാപ്ൾ തന്നെയാണ് മിഡി ഡ്രസുകൾ. പല പാറ്റേർണിലും മോഡലുകളിലും ഇവ ലഭ്യമായതിനാൽ എപ്പോഴും യൂസ് ചെയ്യാൻ പറ്റുന്ന മോഡസ്റ്റ് ഫാഷൻ സിഗ്നേചർ സ്റ്റൈൽ ആയി ഇതിനെ കണക്കാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.