കോട്ടയം: ആയോധന കലകളിൽ സുവർണ തിളക്കവുമായി വി. ശ്രീഹരി. കോട്ടയം എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഈ മിടുക്കൻ, ദേശീയ-അന്തർദേശീയതലത്തിൽ നിരവധി മെഡലാണ് സ്വന്തമാക്കിയത്. സൗത്ത് ഏഷ്യൻ കുങ്ഫൂ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുരണ്ട് സ്വർണം, പേനകേക്ക് സിലാട്ട് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം എന്നിവയടക്കം നിരവധി സുവർണ പതക്കങ്ങളാണ് കുറഞ്ഞ കാലത്തിനുള്ളിൽ ശ്രീഹരി സ്വന്തമാക്കിയത്. പേനകേക്ക് സിലാട്ട് ദേശീയചാമ്പ്യൻഷിപ്പിൽ കേരളത്തിന് ലഭിച്ച ഒരേയൊരു സ്വർണവും ശ്രീഹരിയുടേതായിരുന്നു.
ചിങ്ങവനം മാർഷ്യൽ ആർട്സ് സെന്ററിലെ സുധീഷ് കുമാറിന്റെ ശിക്ഷണത്തിൽ പരിശീലിക്കുന്ന ശ്രീഹരി അടുത്ത ചാമ്പ്യൻഷിപ്പുകൾക്കുള്ള തയാറെടുപ്പിലാണ്. പുതുപ്പള്ളി പാറക്കൽ താഴെ വീട്ടിൽ എസ്. വിജയയുടെയും ആര്യയുടെയും മൂത്ത മകനാണ് ശ്രീഹരി. ഇളയ സഹോദരൻ മൂലേടം എൻ.എസ്.എം.സി.എം.എസ് എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ വി. ശ്രീദർശും ആയോധന കലകൾ പരിശീലിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.