തൊഴിൽ പോർട്ടൽ തയാറാക്കിയ കെ.കെ.എം.ജി.വി.എച്ച്.എസ് വിദ്യാർഥികൾ അധ്യാപകർക്കൊപ്പം

തൊ​ഴി​ൽ പോ​ർ​ട്ട​ൽ ഒ​രു​ക്കി സ്കൂൾ വി​ദ്യാ​ർ​ഥി​ക​ൾ

വ​ട​ക​ര: ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും തൊ​ഴി​ലു​ട​മ​ക​ൾ​ക്കും സ​ഹാ​യ​ക​മാ​കു​ന്ന തൊ​ഴി​ൽ പോ​ർ​ട്ട​ൽ ഒ​രു​ക്കി ഓ​ർ​ക്കാ​ട്ടേ​രി കെ.​കെ.​എം.​ജി. വി.​എ​ച്ച്.​എ​ച്ച്.​എ​സി​ലെ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള വ​ഴി ന​ട​പ്പാ​ക്കി​യ സ്കി​ൽ ഷെ​യ​ർ പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യാ​ണ് ജൂ​നി​യ​ർ സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്പ​ർ കോ​ഴ്സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ തൊ​ഴി​ൽ പോ​ർ​ട്ട​ൽ ഒ​രു​ക്കി​യ​ത്. thozhilportal.in എ​ന്ന വെ​ബ് ആ​പ്ലി​ക്കേ​ഷ​നാ​ണ് നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് രൂ​പ​പ്പെ​ടു​ത്തി​യ​ത്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തു​ള്ള ഓ​ട്ടോ​ഡ്രൈ​വ​ർ, ജീ​പ്പ് ഡ്രൈ​വ​ർ, ഇ​ല​ക്ട്രി​ക്ക​ൽ-​പ്ലം​ബി​ങ്, മ​റ്റ് അ​നു​ബ​ന്ധ ജോ​ലി​ക്കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ ഫോ​ൺ ന​മ്പ​റും വി​വ​ര​ങ്ങ​ളും ല​ഭി​ക്കു​ന്നു. നി​ല​വി​ൽ ഓ​ർ​ക്കാ​ട്ടേ​രി, വ​ട​ക​ര പ്ര​ദേ​ശ​ത്തെ വി​വ​ര​ങ്ങ​ളാ​ണ് പോ​ർ​ട്ട​ലി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ൽ​ദാ​താ​ക്ക​ൾ​ക്കും പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

തൊ​ഴി​ൽ​ദാ​താ​ക്ക​ൾ പോ​ർ​ട്ട​ലി​ൽ ഒ​ഴി​വു​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും ഈ ​ഒ​ഴി​വു​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കാ​ണാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്യും. പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന തൊ​ഴി​ൽ ദാ​താ​ക്ക​ളെ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും സ​ഹാ​യി​ക്കും​വി​ധം തൊ​ഴി​ൽ​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ക​ഴി​യും. പ​ല​ത​ര​ത്തി​ലു​ള്ള ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​ക​ളും പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളാ​യ കെ. ​ആ​ദി​ദേ​വ്, വി​ഷ്ണു പ്ര​കാ​ശ്, എം.​കെ. എ​ബി​ൻ, ഗൗ​തം പ്ര​കാ​ശ്, നി​ദേ​വ് കൃ​ഷ്ണ എ​ന്നി​വ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ധ്യാ​പ​ക​നാ​യ എം. ​സ​പി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പോ​ർ​ട്ട​ൽ ത​യാ​റാ​ക്കി​യ​ത്. എ​സ്.​എ​സ്.​കെ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ എ.​കെ. അ​ബ്ദു​ൽ ഹ​ക്കീം, ഡി.​പി.​ഒ വി.​ടി. ഷീ​ബ, പി.​ടി.​എ പ്ര​സി​ഡ​ന്റ് സി.​പി. രാ​ജ​ൻ, പ്രി​ൻ​സി​പ്പ​ൽ ജി. ​ജ​യ​ഹ​രി എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - school students creates job portals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.