കാലടി: വൈദ്യുത വാഹനങ്ങളുടെ ചാർജിങ് സൗകര്യങ്ങളുടെ അപര്യാപ്തതക്ക് പരിഹാരവുമായി ആദി ശങ്കര എൻജിനീയറിങ് കോളജിലെ അവസാന വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥികൾ. വൈദ്യുതി റീജനറേഷൻ എന്ന പ്രക്രിയയുടെ തത്ത്വം ഉപയോഗിച്ച് വാഹനങ്ങൾ ചാർജ് ചെയ്യാവുന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇവർ.
വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോഴും വേഗം കുറക്കുമ്പോഴും ഉണ്ടാകുന്ന ഊർജം നഷ്ടമാകാതെ ബാറ്ററിയോ മറ്റു ഉപകരണങ്ങളോ ചാർജ് ചെയ്ത് വൈദ്യുതി സംരക്ഷിക്കുകയാണ് ഉപകരണം വഴി ചെയ്യുന്നത്. ഇത് പിന്നീട് ഉപയോഗിക്കാനുമാകും.
അജയ് ജോർജ്, എസ്. ചന്ദ്രചൂഡൻ, എം.എസ്. ശരൺജിത്, ആർ. ബാലശങ്കർ, ഡോ. ദീപ ശങ്കർ, പ്രഫ. ഡോ. ജിനോ പോൾ തുടങ്ങിയവരാണ് ഉപകരണം വികസിപ്പിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.