കുലീന വസ്ത്രധാരണം എന്നാൽ ഹിജാബും അബായയും മാത്രമല്ല, ശരീരം നന്നായി മറയ്ക്കുന്ന ലാളിത്യമുള്ള വസ്ത്രങ്ങെളല്ലാം കുലീന വസ്ത്രധാരണത്തിൽ പെടുത്താം. മോഡസ്റ്റ് േക്ലാത്തിങ് എന്നപേരിൽ വളരെ ഇറുകിയ, നീളം കൂടിയതും മിന്നിത്തിളങ്ങുന്നതുമായ വസ്ത്രങ്ങൾ ധരിക്കുന്നവരെ കണ്ടിട്ടുണ്ട്. അതിൽ അർഥമില്ല. കുലീനമായ വസ്ത്രം കംഫർട്ടബിളുമായിരിക്കണം. സത്യത്തിൽ അതിനാണ് കൂടുതൽ പ്രാധാന്യം. മോഡസ്റ്റ് ഡ്രസ് വാങ്ങാൻ പോകുന്നതിനുമുമ്പ് അറിഞ്ഞിരിേക്കണ്ട ചില കാര്യങ്ങൾ...
- മോഡസ്റ്റ് േക്ലാത്ത്സ് വാങ്ങുമ്പോൾ മുട്ടുകൾ മറയ്ക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
- മോഡസ്റ്റ് േക്ലാത്ത്സ് വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം വിൻറർ ആണ്. ഇൗ സമയത്ത് ഫുൾസ്ലീവ് ലൂസ് ഡ്രസുകൾ ഒരുപാട് മാർക്കറ്റിലെത്തും.
- ചെറിയ പ്രിൻറുകളും സ്ട്രൈപ്പുകളും വസ്ത്രങ്ങളിൽ ലാളിത്യം കൊണ്ടുവരാൻ സഹായകമാകും.
- മോഡസ്റ്റ് വസ്ത്രങ്ങളോടൊപ്പം വളരെ സിംപിളായ ആഭരണങ്ങളേ ധരിക്കാൻ പാടുള്ളൂ. നിങ്ങളുടെ സ്റ്റൈൽ തെളിയിക്കുന്ന ഒരു മാലയോ പെൻറേൻറാ ധരിക്കാം.
- കറുപ്പ്, ക്രീം, വെള്ള, ബ്രൗൺ പോലെയുള്ള ബേസിക് കളറുകളിലുള്ള വസ്ത്രങ്ങളാണ് മോഡസ്റ്റ് ക്ലോത്തിങ്ങിന് അനുയോജ്യം.
- ഏതു വസ്ത്രം വാങ്ങുമ്പോഴും ശരീരപ്രകൃതി നോക്കിയേ വാങ്ങാൻ പാടുള്ളൂ. പ്രത്യേകിച്ചും കുലീന വസ്ത്രധാരണത്തിെൻറ കാര്യത്തിൽ. എപ്പോഴും സ്വന്തം അളവിനേക്കാൾ ഒരു സൈസ് അധികമുള്ള വസ്ത്രമേ വാങ്ങാൻ പാടുള്ളൂ.
- പ്രായമായ സ്ത്രീകളാണെങ്കിൽ പാകിസ്താനി സൽവാറുകളാണ് ഏറ്റവും ട്രെൻഡിയും മോഡസ്റ്റുമായിട്ടുള്ളത്.
പലയിടത്തു നിന്നായി വാങ്ങി ഒരു മികച്ച മോഡസ്റ്റ് ഒൗട്ട്ഫിറ്റ് തയാറാക്കിയപ്പോൾ. അൽപം ഭാവനാത്മകമായി ഷോപ് ചെയ്താൽ ആർക്കും ഇത് സാധിക്കും: ഇത് ഒരു സാധാരണ ഒാഫിസ് വേഷമാണ്. െപ്ലയിൻ വൈറ്റ് െക്രയിപ്പ് ഷർട്ടും ഹൈവേസ്റ്റ് പ്ലീറ്റഡ് പാൻറ്സും ഒപ്പം കംഫർട്ടബ്ൾ സ്കാർഫും. വസ്ത്രം പൂർണമാവാൻ േബ്ലാക്ക് ഹീൽസ് ഷൂവും ഉപയോഗിക്കാം.
തയാറാക്കിയത്: എമാനി സിമ്രൻ, സ്റ്റൈലിസ്റ്റ്, കോഴിക്കോട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.