ഒതുക്കത്തിനൊപ്പം പുതുമയാര്‍ന്ന സ്റ്റൈലുകളുടെ വ്യത്യസ്തതയും നല്കുന്ന ആത്മവിശ്വാസം. ആഘോഷ കാലത്തിന്‍െറ കളിചിരിക്കൊപ്പം മനസ്സിനിണങ്ങുന്നതാകണം വസ്ത്ര സൗന്ദര്യവും. ഈദ് നാളുകളുടെ വിശുദ്ധി പോലെ...
കറുപ്പഴകില്‍ നക്ഷത്രശോഭ
കാലുകളിലേക്കെത്തുേമ്പാൾ വീതി കുറയുന്ന ബാറ്റ്സ്റ്റൈൽ ഫരാഷ അബായ. സായാഹ്ന സൽക്കാരങ്ങളിലും കൂടിച്ചേരലുകളിലും ബ്ലാക് നിറമണിയാൻ ഇഷ്ടപ്പെടുന്നവർക്ക് ഇണങ്ങുന്നു. കഴുത്തിന്റെ ഭാഗത്തും കൈക്കുഴയിലും നക്ഷത്ര തിളക്കമുള്ള ഫാബ്രിക് കൂടി ചേരുന്നതോടെ പാർട്ടികളിൽ കൂടുതൽ മിന്നിത്തിളങ്ങാൻ ഇൗ ഡിസൈൻ സഹായിക്കും നാരോയിങ് കട്ട് സ്റ്റൈൽ കാരണം തടികൂടിയവർക്കും സ്ലിം ലുക് ലഭിക്കും. ശരീരവടിവുകളെ അനാവരണം ചെയ്യാതെ ശരീരത്തെ ഉൾക്കൊള്ളുന്നതാണ് ഇൗ അബായയുടെ മുകൾഭാഗം. അബായ കൃത്യമായി കിടക്കുന്നതിന് പുറത്തു കാണാൻ കഴിയാത്ത രീതിയിൽ ടൈകൂടി പിടിപ്പിച്ചിരിക്കുന്നു. ബ്ലാക് ലെഗിൻസും ബ്ലാക് ഷൂസും കൂടി ചേർന്നാൽ സ്റ്റൈൽ പൂർണമാകും.
ഹിജാബ് സ്റ്റൈൽ: എമിരാതി സ്റ്റൈലിൽ ചുറ്റിയ മാച്ചിങ് ഷാൾ ആണ് ഇൗ ബാറ്റ്സ്റ്റൈൽ ഫരാഷ അബായക്കൊപ്പം നൽകിയിരിക്കുന്നത്.
തിളങ്ങും താരം
ആഘോഷ നിമിഷങ്ങൾക്ക് അഴകുപകരാനായി മനാരി അബായ. മുൻഭാഗത്ത് താഴെയായി ഫ്ലയർ സ്റ്റൈലിനൊപ്പം വി ഷെയ്പിലുള്ള ഗൗൺ കട്ട് പാറ്റേൺ. പിറകിൽ സാധാരണ ഫ്ലയറിൽ എ ലൈൻ അബായ കട്ട്. ഒാവർകോട്ട് കൂടി വരുന്നതിനാൽ അരക്കെട്ട് ഭാഗത്ത് അബായ നല്ല ഫിറ്റായി വരുന്നത് കാരണം ശരീരപ്രകൃതി വ്യക്തമാകുമെന്ന ചിന്ത വേണ്ട. ഇന്നർ അബായക്കൊപ്പം ഇൗ ഒാവർകോട്ടും താഴേക്ക് ഫ്ലയറായി കിടക്കുന്നു. മൃദുവായ ഇഖ്റ മെറ്റീരിയൽ കൊണ്ടാണ് അബായ തയാറാക്കിയിരിക്കുന്നത്. തിളങ്ങുന്ന എംബ്രോയ്ഡറിയോടു കൂടിയ പട്ട് ഫാബ്രിക്കിൽ ആണ് കോട്ട് തയാറാക്കിയിരിക്കുന്നത്. സ്ലീവിന്റെ അവസാനം ഗ്ലിറ്ററുകൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. മെലിഞ്ഞവർക്കും സാധാരണ ശരീരപ്രകൃതിയുള്ളവർക്കുമാണ് ഇൗ അബായ കൂടുതൽ ഇണങ്ങുക.
ഹിജാബ് സ്റ്റൈൽ: തലയുടെ ഭാഗത്ത് ഗ്ലിറ്റർ ലെയറുകൾ വരുന്ന രീതിയിലുള്ള ഇൗജിപ്ഷ്യൻ സ്റ്റൈലിലാണ് ഷാൾ അണിഞ്ഞിരിക്കുന്നത്. ആഭരണങ്ങൾ കൂടി ചേരുേമ്പാൾ ഫെസ്റ്റിവ് ലുക്കിന് പൂർണത.
കാല്പനികതയുടെ ലാളിത്യം
ഹിജാബ് സ്റ്റൈൽ: വാനില ക്രീം ഷെയ്ഡിലുള്ള ചതുരാകൃതിയിലുള്ള ഷാൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. അബായയുടെ ഷെയ്ഡിലുള്ള ബോർഡറാണ് ഷാളിന്. വലിയുന്നതിന് ലിക്ര മെറ്റീരിയലോടുകൂടിയ വിസ്കസ് മെറ്റീരിയലിൽ ആണ് ഷാൾ തയാറാക്കിയിരിക്കുന്നത്. യൂറോപ്യൻ മുസ്ലിം വനിതകൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന സ്റ്റൈലിലാണ് ഹിജാബ് ചുറ്റിയിരിക്കുന്നത്.
അറേബ്യന്‍ വശ്യത
പേർഷ്യൻ സൗന്ദര്യ സങ്കൽപങ്ങളുടെ പ്രതീകാത്മകതയാണ് ഇൗ ഗൗൺസ്റ്റൈൽ പിങ്ക്-ബ്ലാക് അബായക്ക് വശ്യത നൽകുന്നത്. ബ്ലാക് െലെറ്റ് വെയ്റ്റ് ഷിഫോണിൽ നൽകിയിരിക്കുന്ന ഫ്ലയർ ലെയറിന് പിങ്ക് ബോർഡർ. പിങ്ക് ഗൗണിനു മുകളിലായാണ് ഇൗ ഫ്ലയർ ഡിസൈൻ വരുന്നത്. മെഹന്തി ചന്തം പോലെയുള്ള ബ്ലാക് നിറത്തിെല അറേബ്യൻ എംബ്രോയ്ഡറി പിങ്ക് സ്ലീവിൽ ചേരുേമ്പാൾ അബായക്ക് കൂടുതൽ ചാരുത. ഗൗൺസ്റ്റൈൽ അബായ ആയതിനാൽ നെഞ്ചിന്റെ ഭാഗത്ത് പാകത്തിൽ വരുന്നത് മറികടക്കാനും കൂടുതൽ ഒതുക്കം നൽകാനും പിങ്ക് ബോർഡറോടു കൂടിയ മനോഹരമായൊരു കേപ് കൂടി നൽകിയിരിക്കുന്നു. അബായക്ക് മുകളിലായി ധരിക്കാൻ കഴിയുന്ന വ്യത്യസ്തമായ ഭാഗമായാണ് ഇത് നിൽക്കുന്നത്. കൈമുട്ടിൽ െവച്ച് എംബ്രോയ്ഡറി പ്രദർശിപ്പിക്കുന്ന രീതിയിൽ ഇത് സ്ലിറ്റ് ഒൗട്ട് ചെയ്യുന്നു. ഹുമൈറ സ്റ്റൈൽ ഹിജാബിനൊപ്പം സ്ത്രൈണതയും മനോഹാരിതയും ഒത്തുചേരുന്ന സ്റ്റൈൽ സമ്മാനിക്കുന്നു. സാധാരണ ശരീരപ്രകൃതിയുള്ളവർക്കും സ്ലിം ആയവർക്കും ചേരുന്നതാണ് ഇൗ ഡിസൈൻ.
ഹിജാബ് സ്റ്റൈൽ: ഹുമൈറ സ്റ്റൈൽ ഹിജാബാണ് ഇൗ അബായക്ക് പൂർണത നൽകുന്നത്. എംബ്രോയ്ഡറി പട്ട് ഭാഗം ഇരുവശങ്ങളിലേക്ക് വരുന്ന രീതിയിലാണ് ഷാൾ ധരിച്ചിരിക്കുന്നത്. ശിരസ്സിലായി വരുന്ന ഹിജാബിെൻ റ ഭാഗത്ത് ക്വീൻകട്ട് സ്റ്റൈൽ. നെറ്റിയുടെ ഭാഗത്തായി ഡയമണ്ട് ഡെക്കറേഷൻ പ്രൗഢി കൂട്ടുന്നു.
അതുല്യമൊരു ഒത്തുചേരല്‍
വിശിഷ്ടമായൊരു കൂടിേച്ചരൽ. ഒരു വശത്ത് സ്ലീവ് ഉൾപ്പെടെ ശരീരത്തോട് ചേർന്നുകിടക്കുേമ്പാൾ മറുവശത്ത് ഒഴുകിപ്പരക്കുന്ന അബായ. ബിഷ്ത് അബായ എന്നാണ് ഇതിനെ വിളിക്കുന്നത്. എല്ലാ ശരീരപ്രകൃതിക്കാർക്കും പ്രായക്കാർക്കും ചേരുന്നത്. അമിതവണ്ണമുള്ളവർക്കാണ് ഇൗ പാറ്റേൺ കൂടുതൽ ഉപകരിക്കുക. ഒരു വശം ഫിറ്റായിരിക്കുന്നതുകൊണ്ട് മൊത്തത്തിൽ ധരിക്കുന്നയാൾക്ക് സ്ലിം ലുക് ലഭിക്കും. ഗോതമ്പു നിറത്തിന്റെ രണ്ട് ഷെയ്ഡുകൾ ചേരുന്ന കളർ േകാമ്പിനേഷനും ഇൗ അബായയുടെ ഹൈലൈറ്റാണ്. ഡാർക്, ലൈറ്റ് നിറങ്ങൾ പരസ്പര പൂരകങ്ങളായി ഒത്തുചേരുന്നു. ഇൗ അബായയുടെ ഒരു വശം എ ലൈൻ കട്ടും മറുവശം ബിഷ്ത് സ്റ്റൈലുമാണ്. മോഡസ്റ്റിയും സ്റ്റൈലും ഒത്തുചേരുന്ന വ്യത്യസ്തത. മാച്ചിങ് ഷാളിനൊപ്പം ധരിക്കാം.
ഹിജാബ് സ്റ്റൈൽ: ലൈറ്റ് ഷെയ്ഡ് ബോഡിക്ക് ഡാർക് ബോർഡർ വരുന്ന ദീർഘചതുര ഷാളാണ് ഹിജാബായി ധരിച്ചിരിക്കുന്നത്. വെസ്റ്റേൺ സ്ൈറ്റലിനൊപ്പം ഒതുക്കവും നൽകുന്ന എമരാതി സ്റ്റൈലിലാണ് ഷാൾ ഹിജാബായി ചുറ്റിയിരിക്കുന്നത്.
ഫ്യൂഷന്‍ പകിട്ട്
റാപ്ഒാൺ സ്കർട്ടിന്റെ പുതുഭാവം. കൗമാരക്കാർക്ക് ചേരുന്ന ഡിസൈൻ. മെലിഞ്ഞതും സാധാരണവുമായ ശരീരപ്രകൃതമുള്ളവർക്ക് ഇണങ്ങുന്നു. കോപ്പർ ഒാറഞ്ച്-ഫോർമൽ ഗ്രേ നിറസമന്വയം പകിേട്ടകുന്നു. പോളി മൈക്രോ ഫൈബറിലാണ് സ്കർട്ട് തയാറാക്കിയിരിക്കുന്നത്. ഒതുക്കമുള്ള ലുക് സമ്മാനിച്ചുകൊണ്ട് ലൂസ് ഫിറ്റ് ആയ ഫരാഷ സ്റ്റൈൽ ടോപ്. ടോപ്പിന്റെ സ്ലീവിലാണ് ഫോർമൽ ഗ്രേ കളർ വരുന്നത്. ഗ്രേ നിറത്തിൽ അനാർക്കലി സ്റ്റൈൽ ഇൻസ്റ്റൻറ് ഷാൾ കൂടി ചേരുേമ്പാൾ ലുക്ക് പൂർണം. സ്കർട്ട് ധരിക്കാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടികളുടെ മനംകവരുന്ന ഡിസൈൻ.
ഹിജാബ് സ്റ്റൈൽ: കോൺട്രാസ്റ്റിങ് കളറിന്റെ ഭംഗി കൂടി ചേരുന്ന അനാർക്കലി സ്റ്റൈൽ ഇൻസ്റ്റൻറ് ഹിജാബ്. ഇന്ത്യൻ മുസ്ലിം പെൺകുട്ടികളുടെ പ്രിയ ഹിജാബ് സ്റ്റൈലാണ് അനാർക്കലി സ്റ്റൈൽ. ഷാൾ ധരിക്കുന്നതിൽ മോഡേൺ ലുക് നൽകുന്നതിനൊപ്പം നീങ്ങിമാറുമെന്ന ആശങ്ക വേണ്ട. ഇന്തോനേഷ്യൻ-അറേബ്യൻ ഫ്യൂഷൻ ആണ് ഇൗ ഇന്ത്യൻ സ്റ്റൈൽ.
Costume Courtesy: Mehar Hijab
Models: Julia, Avanthika
Stylist& Design: Ruby Muhammed, Modest Clothing, Designer
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.