തിരുവനന്തപുരം: 13,000 വിദ്യാർഥികൾ ഒരുമിച്ച് വായിച്ച് സൃഷ്ടിച്ച പട്ടം സെൻറ് മേരീസ് എച്ച്.എസ്.എസിലെ വായനമതിൽ ലോക റെേക്കാഡ് ബുക്കിലേക്ക്. സംസ്ഥാന സർക്കാർ ആരംഭിച്ച വായന മാസാചരണത്തോടനുബന്ധിച്ചാണ് വായനമതിൽ സൃഷ്ടിച്ചത്. ഇൻക്രഡബിൾ ബുക്ക് ഓഫ് റെേക്കാഡ് ആണ് വായന മതിൽ തങ്ങളുടെ റെേക്കാഡ് ബുക്കിൽ ഉൾപ്പെടുത്തിയത്. ചാറ്റൽ മഴയെ അവഗണിച്ച് സ്കൂളിെൻറ പൊതു ഗ്രൗണ്ടിൽ ഒത്തുകൂടിയ വിദ്യാർഥികൾ എസ്.കെ. പൊെറ്റക്കാട്ട്, ഒ.എൻ.വി, സുഗതകുമാരി, തകഴി, കുഞ്ഞുണ്ണി മാഷ്, അഴീക്കോട് തുടങ്ങിയവരുടെ പുസ്തക ഭാഗങ്ങളാണ് വായിച്ചത്.
പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ വായിച്ച ക്ലാസിക് നോവലിെൻറ തുടർച്ചയായി ഹെഡ്മാസ്റ്റർ എ.ബി. ഏബ്രഹാം വായിച്ചു. തുടർന്ന് എല്ലാ വിദ്യാർഥികളും ഒരുമിച്ച് പുസ്തകഭാഗങ്ങൾ വായിക്കുകയായിരുന്നു. ക്ലാസിലെ മലയാള പാഠഭാഗവും വായിച്ചു.
പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.ബി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എ. ജയകുമാർ സംസാരിച്ചു. രണ്ട് മാസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കി പരിപാടി റെേക്കാഡ് ബുക്കിലിടം പിടിക്കുമെന്ന് ചടങ്ങ് വീക്ഷിക്കാനെത്തിയ ഇൻക്രഡബിൾ ബുക്ക് ഓഫ് റെേക്കാഡിെൻറ ഇന്ത്യൻ പ്രതിനിധി കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.