???????????? ????????? ???????????? ???? ??????????????????? ????????????? ?????????? ????? ?????????

കേരള സാഹിത്യോത്സവത്തിന് ഇന്ന് തിരിതെളിയും

കോഴിക്കോട്: നാലു ദിവസം നീളുന്ന പ്രഥമ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചില്‍ വ്യാഴാഴ്ച തുടക്കമാവും. എഴുത്തോല, വെള്ളിത്തിര, തൂലിക, അക്ഷരം എന്നീ വേദികളിലായി നടക്കുന്ന മേളയില്‍ 160ലേറെ എഴുത്തുകാര്‍ പങ്കെടുക്കുമെന്ന് മേളയുടെ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാള സാഹിത്യത്തില്‍ കോഴിക്കോടിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് മേളയുടെ വേദി നിശ്ചയിച്ചത്. സിനിമ, ഡോക്യുമെന്‍ററി, ഹ്രസ്വചിത്രങ്ങള്‍, പാചകമേള, കലാവിരുത് തുടങ്ങി എഴുത്തുകാര്‍ നേരിടുന്ന പ്രതിസന്ധി വരെ മേളയില്‍ ചര്‍ച്ചചെയ്യും. വ്യത്യസ്ത അഭിപ്രായങ്ങളുള്ള എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് മേളയെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച വൈകീട്ട് 5.30ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായര്‍, പ്രതിഭാ റായ്, എം.പി. വീരേന്ദ്രകുമാര്‍, ഗീതാഹരിഹരന്‍ എന്നിവര്‍ പങ്കെടുക്കും. ശേഷം ‘ദുഷ്കാലങ്ങളിലെ സാഹിത്യം’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ എം.ടി, പ്രതിഭാ റായ്, കെ. സച്ചിദാനന്ദന്‍, ഗീതാഹരിഹരന്‍ എന്നിവര്‍ പങ്കെടുക്കും. ‘തൂലിക’ വേദിയില്‍ ഏഴു മുതല്‍ എട്ടര വരെ ‘ആത്മീയതയും സംസ്കാരവും’ സംവാദത്തില്‍ എം.പി. അബ്ദുസ്സമദ് സമദാനി, പി.എന്‍. ദാസ്, റോസി തമ്പി, ടി.കെ. ഉമ്മര്‍ എന്നിവര്‍ പങ്കെടുക്കും.
അഞ്ചിന് രാവിലെ 9.15 മുതല്‍ എഴുത്തോലയില്‍ ‘നോവല്‍ ഇന്ന്’ ചര്‍ച്ചയില്‍ എം.ടി, ആനന്ദ്, എം. മുകുന്ദന്‍, എന്‍.എസ്. മാധവന്‍ എന്നിവരും 11.00 മുതല്‍ ‘ഇന്ത്യയിലെ പെണ്ണെഴുത്ത്’ ചര്‍ച്ചയില്‍ ജയശ്രീ മിശ്ര, അനിതാ നായര്‍, കെ.ആര്‍. മീര എന്നിവരും പങ്കെടുക്കും.

സ്ത്രീ സമൂഹം സാഹിത്യം, എഴുത്തിലെ ഞാന്‍, ദലിത് സാഹിത്യം, നിരൂപണ സാഹിത്യം, നാടകം എവിടെ, അസഹിഷ്ണുതാ കാലത്തെ മാധ്യമ പ്രവര്‍ത്തനം, മലയാളി സ്ത്രീകളുടെ യാത്രകള്‍, മാധ്യമങ്ങളുടെ വര്‍ത്തമാനം, ചിത്രം ശില്‍പം സമൂഹം, മലയാളത്തിന്‍െറ വര്‍ത്തമാനവും ഭാവിയും, കവിതയുടെ രാഷ്ട്രീയം, കവിതയും പരിസ്ഥിതിയും, മതം സംസ്കാരം പ്രതിരോധം, മുഖാമുഖം, ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പ്രതിസന്ധി, നിരൂപണമില്ലാത്ത സാഹിത്യം, കവിയരങ്ങ്, എന്‍െറ നോവല്‍ സങ്കല്‍പം തുടങ്ങി വിവിധ സെഷനുകള്‍ നാലുദിവസങ്ങളിലായി നടക്കും.

ഏഴിന് വൈകീട്ട് ആറിന് നടക്കുന്ന സമാപന ചടങ്ങില്‍ മന്ത്രി ഡോ.എം.കെ. മുനീര്‍, മേയര്‍ വി.കെ.സി. മമ്മദ്കോയ, അശോക് വാജ്പേയി, ടി. പത്മനാഭന്‍, എം.എ. ബേബി, സച്ചിദാനന്ദന്‍, ശശികുമാര്‍, വിനോദ് നമ്പ്യാര്‍, ഇ.കെ. ഹരികുമാര്‍, രാജ്മോഹന്‍ എന്നിവര്‍ പങ്കെടുക്കും. വി.ടി. മുരളിയുടെ ഗാനസന്ധ്യയോടെ ഫെസ്റ്റിവലിന് തിരശ്ശീല വീഴും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ എ.കെ. അബ്ദുല്‍ ഹക്കീം, ചീഫ് കോഓഡിനേറ്റര്‍ രവി ഡി.സി, ശശി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സാഹിത്യോത്സവത്തിന്‍െറ ഭാഗമായി ബുധനാഴ്ച വൈകിട്ട് നടന്ന വിളംബര ജാഥ ബീച്ചിനു സമീപത്തെ സ്വാഗതസംഘം ഓഫിസിനു മുന്നില്‍ കെ. സച്ചിദാനന്ദന്‍ ഫ്ളാഗ് ഓഫ് ചെയ്തു. മാനാഞ്ചിറ, ഇന്‍ഡോര്‍ സ്റ്റേഡിയം ചുറ്റി കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.