?????? ????????? ??????????? ??????? ??????????????????? ????????????????? ???????????????????? ????????? ?????????????? ??????????? ???????? ??????????????

പ​​​ശു മാ​താ​വെ​ങ്കി​ൽ ക​ഴു​ത​യെ  ദേ​ശീ​യ മൃ​ഗ​മാ​ക്ക​ണം –ല​ക്ഷ്മ​ൺ ഗെ​യ്ക്​​വാ​ദ് 

തൃശൂർ:  പശുവിനെ വിശുദ്ധ മാതാവായി പ്രഖ്യാപിക്കുന്നുവെങ്കിൽ കഴുതയെ ദേശീയ മൃഗമായും പ്രഖ്യാപിക്കണമെന്ന് പ്രശസ്ത മറാഠി എഴുത്തുകാരൻ ലക്ഷ്മൺ ഗെയ്ക്വാദ് അഭിപ്രായപ്പെട്ടു. ഒരു മൃഗവും മനുഷ്യനേക്കാൾ ഉയർന്നതല്ല. വിശപ്പുള്ളിടത്തോളം മനുഷ്യൻ മൃഗങ്ങളെ കൊന്ന് തിന്നും. പട്ടിണി ഇല്ലാതാക്കുന്നിടത്തോളം ഇതു തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവവും ‘എഴുത്തരങ്ങ്’ സാഹിത്യോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പട്ടിണിയെ അഭിസംബോധന ചെയ്യാൻ സർക്കാറുകൾ തയാറാകുന്നില്ല. അതേസമയം, ജനം എന്തുകഴിക്കണമെന്ന് അവർ നിശ്ചയിക്കുന്നു. എഴുത്തുകാർ എപ്പോഴും സത്യം പറയുന്നവരാകണം. എത്ര എഴുതിയിട്ടും ഇന്ത്യയിലെ ജാതി ജീർണതകളും അയിത്തവും നിലനിൽക്കുകയാണ്. ദലിത്, ആദിവാസി വിഭാഗങ്ങളിലും ആദിവാസി ഉൗരുകളിലും പട്ടിണി മരണങ്ങൾ നടക്കുമ്പോൾ സന്യാസിമാർ ശതകോടീശ്വരൻമാരാകുന്ന സ്ഥിതിയാണ് ഇന്ത്യയിൽ. സ്ത്രീകൾക്കും ആദിവാസികൾക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും തുല്യനീതി ലഭിക്കുന്ന വ്യവസ്ഥയാണ് എഴുത്തുകാരൻ സ്വപ്നം കാണേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതവും രാഷ്ട്രീയവും അധികാരം പങ്കിട്ട് ഒന്നാകുന്നത് അത്യന്തം അപകടകരമാണ് . രണ്ടധികാരവും ഒന്നാകുന്നിടത്താണ് തീവ്രവാദം വേരുപിടിക്കുന്നത്.   മതവും രാഷ്ട്രീയവും അവരുടെ അധികാരം ജനങ്ങളിലേക്ക് അടിച്ചേൽപിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമി പ്രസിഡൻറ് വൈശാഖൻ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് സേതു മുഖ്യപ്രഭാഷണം നടത്തി.  കെ.വി. മോഹൻകുമാർ, ഖദീജ മുംതാസ്,  സി. രാവുണ്ണി, കെ.വി. േബബി, പ്രഫ. ഗോപാലകൃഷ്ണൻ,  ഡോ.കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു. 10 വരെയാണ് പുസ്തകോത്സവം.  
Tags:    
News Summary - book festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.