വയനാടിനെ നെഞ്ചോട് ചേർത്ത് എം. മുകുന്ദൻ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കണ്ണൂർ: ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ-ചൂരൽമല മേഖലകളുടെ പുനർനിർമാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി എഴുത്തുകാരൻ എം. മുകുന്ദൻ. അരലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്.

'എഴുത്തുകാർ ഒന്നും നൽകുന്നില്ലെന്ന് പലരും പരാതി പറയുന്നു. ഒരു ചെറിയ എഴുത്തുകാരനായ ഞാൻ ഒരു ചെറിയ തുക നൽകിയിട്ടുണ്ട്. തുക ചെറുതോ വലുതോ ആകട്ടെ. കൊടുക്കുക എന്നതാണ് പ്രധാനം' -മുകുന്ദൻ പറഞ്ഞു. 

Tags:    
News Summary - M Mukundan donated to cmdrf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.