വെളുത്ത മുടിയിഴകളും ആഴത്തിലുള്ള കണ്ണുകളുമായി മാഞ്ഞു, ആ ചൈതന്യ മുഖം

തൃ​ശൂ​ർ: ‘എ​െൻറ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം കാൻസർ തന്നെയാണ്. യാതനയും വേദനയും സ്നേഹവും പരമോന്നത ബ ോധവും അതാണ് എനിക്ക് നൽകിയത്. അതെ, മനുഷ്യർ മരിക്കും. പക്ഷെ, മനുഷ്യർ അതിജീവിക്കുകയും ചെയ്യുന്നുണ്ട്.

കാൻസറിന ്‍റെ ലോകം വല്ലാത്തൊരു ലോകമാണ്’- ഒരിക്കൽ അഷിത ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. അതേ, അർബുദം അഷിതയെന്ന എഴുത്തുക ാരിയുടെ ജീവിതം ഒടുവിൽ കാർന്നെടുത്തു. വെളുത്ത മുടിയിഴകളും ആഴത്തിലുള്ളകണ്ണുകളുമായി കാണുന്നവരിലേക്കും സംസാരിക്കുന്നവരിലേക്കും ചൈതന്യം ചൊരിയുന്ന ആ എഴുത്തുകാരി ഒടുവിൽ യാത്ര‍യായി.

സ്ത്രീ​യു​ടെ പ​ല അ​വ​സ്ഥ​ക​ളെ​യും വ​ള​രെ ഹൃ​ദ​യ​സ്പൃ​ക്കാം​വി​ധം അ​ഷി​ത​യു​ടെ ക​ഥ​ക​ളി​ല്‍ അ​നു​ഭ​വി​ക്കാം. ആ​ധു​നി​ക​ജീ​വി​ത​ത്തി​ല്‍ സം​ഘ​ര്‍ഷ​ത്തി​​െൻറ നെ​രി​പ്പോ​ടാ​യി മാ​റു​ന്ന സ്ത്രീ​ത്വ​ത്തി​​െൻറ വി​ങ്ങി​പ്പൊ​ട്ട​ലു​ക​ളാ​ണ്​ മി​ക്ക ക​ഥ​ക​ളും. അ​ഷി​ത എ​പ്പോ​ഴും ബ​ഹ​ള​ങ്ങ​ളി​ല്‍ നി​ന്നും സ്തു​തി പാ​ഠ​ക​രി​ല്‍നി​ന്നും അ​ക​ന്ന് ത​​െൻറ സാ​ഹി​ത്യ​ലോ​ക​ത്ത​വ​ർ ത​​െൻറ​താ​യ ഇ​ട​മു​ണ്ടാ​ക്കി. സ്ത്രീ​യു​ടെ അ​വ​സ്ഥ മാ​ത്ര​മ​ല്ല, സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ​യും അ​വ​രു​ടെ ക​ഥ​ക​ളി​ല്‍ കൃ​ത്യ​മാ​യി നി​ഴ​ലി​ക്കു​ന്നു​ണ്ട്.

കുട്ടിക്കാലം തൊട്ട് അച്ഛൻ എന്നോട് പറയും, ‘എന്നെ അച്ഛാ എന്ന് വിളിക്കരുത്’ എന്ന്. അതും പബ്ലിക്കായി, എല്ലാവരുടെയും മുന്‍പില്‍ വെച്ച്, വളരെ സീരിയസായിട്ട്. ചെറുപ്പത്തില്‍ എനിക്കതൊരു തമാശയായിരുന്നു. അമ്മയോട് ടോണിക്ക് വാങ്ങിത്തരാൻ പറഞ്ഞിട്ടുണ്ട് ഒരിക്കൽ ഞാൻ. അച്ഛനെ തല്ലാനുള്ള ശക്തി കൂട്ടാൻ’’ അഷിതയുടെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളാണിത്. ഇത്തരം തീക്ഷ്ണമായ അനുഭവങ്ങൾ അഷിതയെന്ന എഴുത്തുകാരിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

വി​സ്മ​യ​ചി​ഹ്ന​ങ്ങ​ൾ, അ​പൂ​ര്‍ണ വി​രാ​മ​ങ്ങ​ള്‍, അ​ഷി​ത​യു​ടെ ക​ഥ​ക​ള്‍, മ​ഴ​മേ​ഘ​ങ്ങ​ള്‍, ഒ​രു സ്ത്രീ​യും പ​റ​യാ​ത്ത​ത്, നി​ലാ​വി‍​െൻറ നാ​ട്ടി​ൽ, ശി​വ​സേ​വ​ന സ​ഹ​വ​ര്‍ത്ത​നം, മ​യി​ല്‍പ്പീ​ലി സ്പ​ര്‍ശം, ഭൂ​മി പ​റ​ഞ്ഞ ക​ഥ​ക​ൾ, പ​ദ​വി​ന്യാ​സ​ങ്ങ​ൾ , ത​ഥാ​ഗ​ത, അ​ല​ക്​​സാ​ൻ​ഡ​ർ പു​ഷ്​​കി​​െൻറ ക​വി​ത​ക​ളു​ടെ മ​ല​യാ​ളം ത​ർ​ജ​മ, മീ​ര പാ​ടു​ന്നു, ശി​വേ​ന സ​ഹ​ന​ർ​ത്ത​നം, രാ​മാ​യ​ണം കു​ട്ടി​ക​ൾ​ക്ക്, കു​ട്ടി​ക​ളു​ടെ ​െഎ​തി​ഹ്യ​മാ​ല, പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​ധാ​ന കൃ​തി​ക​ള്‍. 2015ൽ സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. കമല സുരയ്യയുമായി ഏറെ അടുപ്പമുള്ള അഷിത, അവരുമായി നടത്തിയ ഒട്ടേറെ കത്തിടപാടുകൾ സാഹിത്യ ലോകത്തിന് അത്യഅപൂർവ സമ്മാനമാണ്.

Tags:    
News Summary - death of Ashitha -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.