ഹരിപ്പാട്: വിശക്കുന്നവര്‍ക്ക് അന്നം വിളമ്പാന്‍ നോമ്പുകാലത്തും സജീവമാകുകയാണ് റജീ ന. നോമ്പുകാരിയായ റജീനയുടെ അടുക്കള അതിരാവിലെ മുതല്‍ നല്ല തിരക്കാണ്.
ഹരിപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ ഒരു സാന്ത്വനം എന്ന സംഘടനയുടെ ഉച്ചഭക്ഷണ വിതരണത്തിനാണ് ഈ അടുക്കളയിൽ അരി വേവുന്നത്. വെളുപ്പിനെ നാലിന് ഉണരുന്ന അടുക്കള അടക്കുന്നത് നൂറുകണക്കിന് ചോറുപൊതി പായ്ക്ക് ചെയ്തശേഷമാണ്.
‘തണൽ’ ജില്ല കോഓഡിനേറ്റർ കൂടിയായ സലിം ചിങ്ങോലിയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. സലീമിെൻറ ഭാര്യയാണ് റജീന.
ഏഴോളം സന്നദ്ധപ്രവര്‍ത്തകരും സഹായത്തിന് ഉണ്ട്. മുപ്പതാമത്തെ ദിവസത്തെ ഭക്ഷണപ്പൊതി വിതരണം ഹരിപ്പാട് സി.ഐ ആർ. ഫയാസ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.