മട്ടന്നൂർ സുരേന്ദ്രൻ തലശ്ശേരി: ആദിവാസികൾക്കായി തൂലിക പടവാളാക്കിയ എഴുത്തുകാരാണ് കെ. പാനൂർ. വയനാട്ടിൽ സ്വന്തം കൃഷിയിടങ്ങളിൽ പണി ചെയ്യിക്കാൻ ആദിവാസികളെ ഭൂവുടമകൾ അടിമക്കച്ചവടം നടത്തിയത് ആധികാരികമായി പുറത്തുകൊണ്ടുവന്നത് കെ. പാനൂർ എഴുതിയ 'കേരളത്തിലെ ആഫ്രിക്ക' പുസ്തകമാണ്. 1964ൽ കേരള നിയമസഭയിൽ ഭൂപരിഷ്കരണ നിയമത്തെക്കുറിച്ചുള്ള ചർച്ചക്കിെട, ഒ. കോരൻ എം.എൽ.എ വിഷയം ഉന്നയിച്ചു. തെളിവായി അദ്ദേഹം സ്പീക്കറുടെ മുന്നിൽവെച്ചത് െക. പാനൂരിെൻറ പുസ്തകമായിരുന്നു. ഭരണാധികാരികൾ അത് അംഗീകരിച്ചില്ല. പത്രങ്ങൾ അതൊരു വിവാദവിഷയമാക്കിയെടുത്തു. വയനാട്ടിലെ ആദിവാസികൾ അടിമകളാണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദങ്ങൾ നീണ്ടു. ഇവിടെ അടിമത്തം നിലനിൽക്കുന്നുവെന്ന് പറയുന്നത് രാജ്യദ്രോഹമാണെന്ന് വരെ വാദിക്കപ്പെട്ടു. ഇൗ പ്രശ്നത്തിന് ഗവൺമെൻറ് കണ്ട പരിഹാരം 'കേരളത്തിലെ ആഫ്രിക്ക'യുടെ കോപ്പികൾ കണ്ടുകെട്ടുകയും ഉദ്യോഗസ്ഥനായ ഗ്രന്ഥകാരനെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കുക എന്നതായിരുന്നു. പുസ്തകം കണ്ടുകെട്ടാനും കെ. പാനൂരിനെതിരെ അച്ചടക്ക നടപടിയെടുക്കാനും സർക്കാർ തുനിഞ്ഞിറങ്ങിയ സമയത്തുതന്നെ, ഇൗ കൃതിക്ക് യുെനസ്കോയുടെ അംഗീകാരം കിട്ടി. ആദിവാസികളുടെ ദുരിതജീവിതം ഇത്രയേറെ തന്മയത്വത്തോടെ അവതരിപ്പിച്ച മറ്റൊരു എഴുത്തുകാരൻ മലയാളത്തിലില്ല. അയൽപക്കത്തുപോലും ആദിവാസിയില്ലാത്ത നാട്ടിലായിരുന്നു കെ. പാനൂരിെൻറ ജീവിതം. എന്നിട്ടും അദ്ദേഹം ആദിവാസി സമൂഹത്തിനുവേണ്ടിയാണ് ജീവിതം മാറ്റിവെച്ചത്. ട്രൈബൽ ഒാഫിസർ എന്നനിലയിൽ നാലഞ്ചു കൊല്ലക്കാലം വയനാടൻ കാടുകളിലും വയൽക്കരകളിലും ആദിവാസി സമൂഹത്തോട് ഒന്നിച്ച് ജീവിക്കണ്ടിവന്നപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് പുസ്തക താളുകളിൽ ഇടംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.