ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചെന്ന്

കാഞ്ഞങ്ങാട്: മഡിയനില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചെന്ന് പരാതി. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മഡിയന്‍ ജവാന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് പരിസരത്ത് നില്‍ക്കുകയായിരുന്ന രാജേഷ് (30), ജുഗല്‍ (18), നവീന്‍ (22), മിഥുന്‍ (22) എന്നിവരെയാണ് പൊലീസ് മര്‍ദിച്ചതായി പറയുന്നത്. പടിഞ്ഞാറേക്കരയിലെ സി.പി.എം-ബി.ജെ.പി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പട്രോളിങ്ങിനിറങ്ങിയ പൊലീസ് അകാരണമായി ഇവരെ പിടികൂടി മര്‍ദിക്കുകയായിരുന്നുവത്രെ. രാജേഷിന്‍െറ കൈ ഒടിയുകയും മുതുകില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, വൈകീട്ട് സംശയകരമായ സാഹചര്യത്തില്‍ കണ്ട പ്രവര്‍ത്തകരോട് സ്ഥലത്തുനിന്ന് മാറാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും സമ്മതിക്കാതിരുന്ന ഇവരെ മാറ്റുകയാണുണ്ടായതെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.