മഞ്ചേശ്വരം: തിരുവനന്തപുരത്തേക്ക് കഞ്ചാവു കടത്താൻ ശ്രമിക്കുന്നതിനിടയിൽ തിരുവനന്തപുരം സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. നെയ്യാറ്റിന്‍കര കൊളത്തൂര്‍ സ്വദേശി എം. രതീഷിനെ(37)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ 7.30 മണിയോടെ കുമ്പള റെയില്‍വേ സ്‌റ്റേഷനു മുന്‍വശം വെച്ച് ആണ് ഇയാളെ പിടികൂടിയത്. പ്രതിയിൽ നിന്നും 18.750 കി.ഗ്രാം കഞ്ചാവ് അധികൃതർ പിടിച്ചെടുത്തു. ഉപ്പള ഭാഗത്തു നിന്നുമാണ് ഇത് കൊണ്ടുവരുന്നതെന്ന് പ്രതി സമ്മതിച്ചു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ജെ റോബിന്‍ ബാബു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. പി ബാബുരാജ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. ശശി, എം. രാജീവന്‍, എം. വി സജിത്ത്, കെ. നൗഷാദ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് രതീഷിനെ പിടികൂടിയത്.
ജില്ലയില്‍ മൂന്നു വർഷത്തിന് ശേഷം വലിയ അളവില്‍ കഞ്ചാവ് പിടികൂടുന്നത് ആദ്യമെന്നു എക്സൈസ് അധികൃതർ പറഞ്ഞു. കഞ്ചാവ് വില്‍പന നടക്കുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രതീഷിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.