പൊതുജലാശയങ്ങളിൽ ഉൾനാടൻ മത്സ്യകൃഷി വ്യാപിപ്പിക്കണം ^മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

പൊതുജലാശയങ്ങളിൽ ഉൾനാടൻ മത്സ്യകൃഷി വ്യാപിപ്പിക്കണം -മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൊച്ചി: പൊതുജലാശയങ്ങളിൽ ഉൾനാടൻ മത്സ്യകൃഷി വ്യാപിപ്പിക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച സംസ്ഥാന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യോൽപാദനത്തിൽ കേരളം വളരെ പിന്നിലാണ്. പൊതു ജലാശയങ്ങൾ കണ്ടെത്തി സഹകരണാടിസ്ഥാനത്തിൽ മത്സ്യകൃഷി നടപ്പാക്കണം. സുസ്ഥിര മത്സ്യബന്ധനം സര്‍ക്കാര്‍ നയമായി സ്വീകരിച്ചിട്ടുണ്ട്. മത്സ്യസമ്പത്ത് സംരക്ഷിക്കുക, വരുമാനം ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി 58 തരം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിന് നിയന്ത്രണം നടപ്പാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചാള, അയല തുടങ്ങിയ ചെറുമത്സ്യങ്ങളുടെ അളവ് കൂടി. ബോട്ട് നിർമാണ യാര്‍ഡിനും ബോട്ടുകള്‍ക്കും ലൈസന്‍സും രജിസ്‌ട്രേഷനും ഉണ്ടാകണമെന്ന നിയമം നടപ്പാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ, ജില്ല സെക്രട്ടറി കെ.സി. രാജീവ്, പി.ആര്‍. കറുപ്പന്‍, സി.പി. കുഞ്ഞിരാമന്‍, കെ.കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു. 'സുസ്ഥിര മത്സ്യബന്ധനം: പങ്കാളിത്ത ഭരണ നിർവഹണം' വിഷയത്തിൽ സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. സി. രാമചന്ദ്രൻ ക്ലാസ് നയിച്ചു. മരിച്ച മത്സ്യത്തൊഴിലാളി പുഷ്പ​െൻറ കുടുംബത്തിന് ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച വീടി​െൻറ താക്കോൽ മന്ത്രി കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.