കേന്ദ്ര മത്സ്യനയത്തിനെതിരെ സമ്മർദം ശക്തമാക്കും ^മുഖ്യമന്ത്രി

കേന്ദ്ര മത്സ്യനയത്തിനെതിരെ സമ്മർദം ശക്തമാക്കും -മുഖ്യമന്ത്രി ആലപ്പുഴ: തീരദേശ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന കേന്ദ്ര മത്സ്യനയത്തിനെതിരെ സമ്മർദം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നയങ്ങളാണ് കേന്ദ്രത്തിേൻറത്. വിദേശ ട്രോളറുകൾക്ക് നിർബാധം വിഹരിക്കാൻ കടൽ തീറെഴുതിയിരിക്കുകയാണ്. തീരദേശ പരിപാലന നിയമത്തി​െൻറ പേരിൽ തൊഴിലാളി കുടുംബങ്ങളും പീഡിപ്പിക്കപ്പെടുന്നു. അനാവശ്യ വ്യവസ്ഥകളാണ് കേന്ദ്രം അടിച്ചേൽപിക്കുന്നത്. അത് ലഘൂകരിക്കാനും തൊഴിലാളികൾക്ക് കടലിൽനിന്ന് അകലെയല്ലാതെ താമസം ഉറപ്പാക്കാനും നടപടി വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഹാരം ഉണ്ടായില്ല. കേന്ദ്ര മത്സ്യനയത്തിനും വർഗീയതക്കുമെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യസമ്പത്തി​െൻറ കാര്യത്തിൽ കേരളത്തിനുണ്ടായിരുന്ന മേൽക്കൈ നഷ്ടപ്പെട്ടു. എല്ലാത്തരം മലിനീകരണവും കടലിനെ ബാധിച്ചിട്ടുണ്ട്. നീർത്തടങ്ങെളല്ലാം ശുദ്ധീകരിക്കുന്ന നടപടിയാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പാർപ്പിടം എന്നിവ ഉറപ്പാക്കുന്ന സമഗ്ര പദ്ധതികളും നടപ്പാക്കും. തീരക്കടലിൽ സ്വതന്ത്ര മത്സ്യബന്ധന പരിധി ഉയർത്തുന്ന കാര്യം ആലോചിക്കും. മത്സ്യ ഉൽപാദനം വർധിപ്പിക്കാനും മത്സ്യം വളരുന്നതിനുള്ള സാഹചര്യം ഉറപ്പാക്കാനും തൊഴിലാളികളുടെ ഭാഗത്തുനിന്ന് നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. െഫഡറേഷൻ സംസ്ഥാന പ്രസിഡൻറ് കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഡോ. ടി.എം. തോമസ് െഎസക്, ജി. സുധാകരൻ, ജെ. മേഴ്സിക്കുട്ടിയമ്മ, എ.എം. ആരിഫ് എം.എൽ.എ, സി.കെ. സദാശിവൻ, സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത, കെ. ചന്ദ്രൻപിള്ള, അഡ്വ. വി.വി. ശശീന്ദ്രൻ, പുല്ലുവിള സ്റ്റാൻലി, ജി. വേണുഗോപാൽ, ആർ. നാസർ എന്നിവർ പെങ്കടുത്തു. ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ അവകാശരേഖ അവതരിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.