വോട്ട് തട്ടാൻ പണം ഒഴുക്കുന്ന ബി.ജെ.പി നടപടി വോട്ടർമാരെ അവഹേളിക്കൽ -എം.വി. ഗോവിന്ദൻ ചെങ്ങന്നൂർ: വോട്ട് തട്ടാൻ പണം ഒഴുക്കുന്ന ബി.ജെ.പി നടപടി കാടത്തവും ചെങ്ങന്നൂരിലെ വോട്ടർമാരെ അപമാനിക്കലുമാണെന്ന് സി.പി.എം നേതാവ് എം.വി. ഗോവിന്ദൻ. ബി.ജെ.പി 'ത്രിപുര പതിപ്പാണ്' ചെങ്ങന്നൂരിലും പയറ്റാൻ നോക്കുന്നത്. ത്രിപുരയിൽ ഒരു സീറ്റിൽപോലും കോൺഗ്രസിന് ജയിക്കാനായില്ല. ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന് അഞ്ഞൂറിൽ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്. ഒരു എം.എൽ.എപോലും അവിടെ കോൺഗ്രസ് സ്ഥാനാർഥിയായില്ല. എല്ലാവരും ബി.ജെ.പി സ്ഥാനാർഥികളായാണ് മത്സരിച്ചത്. ത്രിപുരയിലെപോലെ ചെങ്ങന്നൂരിലും കോൺഗ്രസിനോടാണ് ബി.ജെ.പി 'നമുക്കും മാറാം' എന്ന് ഉപദേശിക്കുന്നത്. വോട്ടർമാരെ പണം നൽകി മാറ്റിയെടുക്കാൻ സംഘ്പരിവാര സംഘടനകളുടെ പേരുകളിൽ നിരവധി പേർ മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുണ്ട്. അതിൽ ഒരാൾ മാത്രമാണ് കഴിഞ്ഞ ദിവസം അങ്ങാടിക്കൽമലയിൽ വീട്ടമ്മമാർക്കും കുട്ടികൾക്കും പണം വിതരണം ചെയ്ത അരവിന്ദാക്ഷൻ പിള്ള എന്ന കെ.എ. പിള്ള. വോട്ടിനായി 2000 രൂപ വീട്ടിൽ കൊണ്ടുവന്ന് തന്നുവെന്ന് ദൃക്‌സാക്ഷികളായ കുട്ടികൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.