വിമാനത്താവളത്തിൽ 10.10 കിലോ കഞ്ചാവ്​ പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10.10 കിലോ കഞ്ചാവ് പിടികൂടി. ബുധനാഴ്ച ദുൈബലേക്ക്് പോകാനെത്തിയ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഹനീഫിൽനിന്നാണ് 70,700 രൂപ വിലയുള്ള കഞ്ചാവ് വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം പിടികൂടിയത്. ചെക്ക്്-ഇൻ ബാഗേജിൽ മൂന്ന്്് പൊതിയിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. എക്സ്റേ പരിശോധനയിൽ സംശയം തോന്നി ബാഗേജ് തുറന്നുപരിശോധിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.