ചെങ്ങന്നൂര്‍: നഗരസഭ പ്രദേശത്തുകൂടി കടന്നുപോകുന്ന പരുമല തീർഥാടകര്‍ക്ക് വിപുല സൗകര്യങ്ങളൊരുക്കാന്‍ ചെങ്ങന്ന ൂര്‍ നഗരസഭ കൗണ്‍സില്‍ തീരുമാനം. നഗരസഭയുടെ രണ്ടു ഭാഗങ്ങളിലായി മെഡിക്കല്‍ എയ്ഡ് പോസ്റ്റ്, ഇന്‍ഫര്‍മേഷന്‍ സൻെറര്‍, വിശ്രമകേന്ദ്രം എന്നിവ പ്രവര്‍ത്തിക്കും. കരുവേലിപ്പടി മുക്കത്ത് കുടുംബയോഗ ഹാള്‍, എൻജിനീയറിങ് കോളജ് ജങ്ഷനിലെ ഇറപ്പുഴ ബില്‍ഡിങ് എന്നിവിടങ്ങളിലാണ് സൻെററുകള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു സ്ഥലങ്ങളില്‍ തീർഥാടകര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങള്‍ക്കും കുടിവെള്ളത്തിനും സൗകര്യമൊരുക്കും. നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം ഹരിതകര്‍മസേന പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ഹരിത സൗഹൃദ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാമ്പില്‍നിന്ന് 30 പൊലീസ് ഉദ്യോഗസ്ഥരെ അധികം നഗരപ്രദേശത്ത് മാത്രമായി നിയമിക്കണമെന്ന് ജില്ല പൊലീസ് ചീഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ പറഞ്ഞു. ശബരിമല സീസണില്‍ വൈദ്യുതിബോര്‍ഡ് വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന തെരുവുവിളക്കുകള്‍ പരുമല തീർഥാടകര്‍ക്കുകൂടി പ്രയോജനപ്രദമാകുന്ന വിധത്തില്‍ 30നകം സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി ഹരിപ്പാട് ഡെപ്യൂട്ടി ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷിബുരാജന്‍ പറഞ്ഞു. നഗരപ്രദേശത്തെ സേവനകേന്ദ്രങ്ങളെല്ലാം ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് നഗരസഭ സെക്രട്ടറി ജി. ഷെറി ആവശ്യപ്പെട്ടു. വിവിധ സന്നദ്ധ സംഘടനകള്‍, ആശുപത്രികള്‍, ഐ.എം.എ, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് നഗരസഭ സൗകര്യങ്ങളൊരുക്കുന്നത്. ചെങ്ങന്നൂര്‍ നഗരസഭ ആദ്യമായാണ് പരുമല തീർഥാടകര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.