കോട്ടയം: ആവേശം വിതറി കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ് കെ. മാണി എം.പി നയിക്കുന് ന കേരളയാത്ര ജില്ലയിൽ. രാവിലെ ജില്ല അതിര്‍ത്തിയായ മുണ്ടക്കയം കല്ലേപ്പാലത്ത് ജില്ല പ്ര സിഡൻറ് സണ്ണി തെക്കേടം യാത്രയെ സ്വീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളു െടയും തനത് കലാരൂപങ്ങളുടെയും അകമ്പടിയോടെ വൻവരവേൽപാണ് ജാഥക്ക് നൽകിയത്. യൂത ്ത് ഫ്രണ്ട് ജില്ല പ്രസിഡൻറ് രാജേഷ് വാളിപ്ലാക്കലിെൻറ നേതൃത്വത്തില്‍ രൂപവത്കരിച് ച യൂത്ത് ബ്രിഗേഡിയര്‍മാര്‍ 500ലധികം ഇരുചക്രവാഹനങ്ങളില്‍ അണിനിരന്നു.
മുണ്ടക്കയത്ത് നടന്ന ആദ്യ സ്വീകരണ സമ്മേളനം ജോയ് എബ്രഹാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് മജോ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിൻ, എന്‍. ജയരാജ്, േനതാക്കളായ ജോസഫ് എം. പുതുശ്ശേരി, അസീസ് ബഡായിൽ, സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, ജോര്‍ജ് കുട്ടി ആഗസ്തി, അലക്സ് കോഴിമല, സണ്ണി തെക്കേടം, പ്രിന്‍സ് ലൂക്കോസ് ഇ.ജെ. ആഗസ്തി, സാജന് കുന്നത്ത്, ജോണികുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട്, ചാര്‍ളി കോശി എന്നിവര്‍ സംസാരിച്ചു.
പൊന്‍കുന്നത്ത് നടന്ന സ്വീകരണ സമ്മേളനം മുന്‍ എം.പി എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡൻറ് എ.എം. മാത്യു ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. ഡോ. എൻ. ജയരാജ് എം.എൽ.എ ആമുഖപ്രഭാഷണം നടത്തി. തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ അയര്‍ക്കുന്നത്ത് എത്തിയ ജാഥക്ക് പ്രവർത്തകൾ ആവേശ സ്വീകരണമാണ് ഒരുക്കിയത്. സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
വൈകീേട്ടാടെ കോട്ടയം നഗരത്തിൽ എത്തിയ ജാഥയെ പ്രവർത്തകർ ആവേശത്തോടെ വരവേറ്റു. കെ.സി. മാമ്മൻ മാപ്പിള ഹാളിന് മുന്നിലെത്തിയ യാത്രയെ ആയിരങ്ങൾ അണിനിരന്ന പ്രകടനത്തോടെയാണ് സ്വീകരിച്ചത്. ബാൻഡ് മേളവും കരകാട്ടവും അമ്മൻകുടവും താളമേളങ്ങളും കൊഴുപ്പേകി. തിരുനക്കര ബസ് സ്റ്റാൻഡിൽ നടന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോസ് കെ. മാണി എം.പി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കോട്ടയത്തിെൻറ അന്തസ്സ് ഉയർന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസ് ലൂക്കോസ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായിൽ, സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, മജു പുളിക്കൻ, എ.എം. മാത്യു, മാത്തുക്കുട്ടി ഞായര്‍കുളം, മാത്തുക്കുട്ടി പ്ലാത്താനം, മുഹമ്മദ് ഇക്ബാൽ, തുടങ്ങിയവർ സംസാരിച്ചു.
ചങ്ങനാശ്ശേരിയിൽ ഒന്നാം ദിവസത്തെ സമാപന സമ്മേളനം പാര്‍ട്ടി ഡെപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് മാത്തുക്കുട്ടി പ്ലാത്താനം അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, സി.ഡി. വത്സപ്പന്‍, മുനിസിപ്പല്‍ ചെയര്മാന് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.