കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ടാബുലേഷൻ രജിസ്റ്ററുകൾ കാണാനില്ല;  ഡി.ജി.പിക്ക് പരാതിയുമായി കെ.എസ്.യു

തേഞ്ഞിപ്പലം: കാലിക്കറ്റ്​ സർവകലാശാലയിലെ ടാബുലേഷൻ രജിസ്​റ്റർ കാണാതായ സംഭവത്തിൽ പ്രതിഷേധവുമായി കെ.എസ്​.യു. 1981 ലെ എം.എസ്.സി സ്റ്റാറ്റിറ്റിക്സ്,1992,1995 വർഷങ്ങളിലെ എം.എ സൈക്കോളജി കോഴ്സുകളിലെ വിദ്യാർഥികളുടെ മാർക്കുകളും, സർട്ടിഫിക്കറ്റ് രേഖകളും അടങ്ങിയ ടാബുലേഷൻ രജിസ്​റ്ററാണ്​ കാണാതായതെന്ന്​ കെ.എസ്​.യു ആരോപിച്ചു. വിഷയത്തിൽ അന്വേഷണം ആ​വശ്യപ്പെട്ട്​ കേരള ഡി.ജി.പിക്ക്​ കത്തയച്ചതായും കെ.എസ്​.യു അറിയിച്ചു. 

വിദ്യാർഥികളുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ സൂക്ഷിക്കുന്ന ഏക രേഖയാണ് ടാബുലേഷൻ റജിസ്റ്റർ എന്നിരിക്കെ സർട്ടിഫിക്കറ്റുകളുടെ പരിശോധന, ഡൂപ്ലിക്കറ്റ് സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ തുടങ്ങിയ  കാര്യങ്ങളിൽ ആധികാരിക പരിശോധന നടത്താൻ കഴിയുകയില്ല. ഇത്തരം സാഹചര്യം വ്യാജ സർട്ടിഫിക്കറ്റ് മാഫിയ ഉൾപ്പെടെ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ട്.  പ്രസ്തുത വിഷയത്തിന് പിന്നിൽ മാഫിയകളുടെ ഇടപെടൽ ഉണ്ടായോ എന്ന്​ സംശയിക്കുന്നതായും കെ.എസ്​.യു പ്രസ്​താവനയിലൂടെ അറിയിച്ചു.

യൂണിവേഴ്സിറ്റി തലങ്ങളിൽ നിരന്തരം ഉണ്ടാകുന്ന ഇത്തരം വീഴ്ച്ചകളെ സംബന്ധിച്ചു ഗൗരവകരമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് കെ.എസ്.യു  മലപ്പുറം ജില്ലാ സെക്രട്ടറി അർജുൻ കറ്റയാട്ട് ഡി.ജി.പി ക്ക് പരാതി നൽകി. 
 

Tags:    
News Summary - ksu about calicut university -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.