പത്തനംതിട്ട: വനിതാ യാത്രക്കാരെ സ്റ്റോപ്പില്‍ ഇറക്കിവിടാന്‍ തയാറായില്ളെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ യാത്രക്കാര്‍ മര്‍ദിച്ചു. ശനിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. തൃശൂരില്‍നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ആര്‍.പി.സി 438 ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവര്‍ ചിറ്റാര്‍ സ്വദേശി ഷാജഹാനാണ് മര്‍ദനമേറ്റത്. ബസിലുണ്ടായിരുന്ന രണ്ട് വനിതാ യാത്രക്കാര്‍ ചെട്ടിമുക്കിലത്തെിയപ്പോള്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ തയാറായില്ലത്രേ. പിന്നീട് കോഴഞ്ചേരിയിലാണ് ബസ് നിര്‍ത്തിയത്. സമയം വൈകിയെന്ന കാരണം പറഞ്ഞാണ് ബസ് നിര്‍ത്താതിരുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. സംഭവം കണ്ടുകൊണ്ടിരുന്ന ഒരു യാത്രക്കാരന്‍െറ നേതൃത്വത്തില്‍ പത്തനംതിട്ട ഡിപ്പോയില്‍ ബസ് എത്തിയപ്പോള്‍ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ഡ്രൈവര്‍ ഓടി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസില്‍ കയറി കതകടച്ചു. വിഷയം രമ്യതയില്‍ പരിഹരിക്കാന്‍ ഇടപെട്ട കണ്‍ട്രോളിങ് ഇന്‍സ്പെക്ടറെയും മര്‍ദിക്കാന്‍ യാത്രക്കാര്‍ ഒരുമ്പെട്ടു. ഒടുവില്‍ സ്റ്റേഷന്‍ മാസ്റ്ററും മറ്റ് ജീവനക്കാരും ചേര്‍ന്ന് യാത്രക്കാരെ ശാന്തരാക്കുകയായിരുന്നു. വൈകുന്നേരം ആറരയോടെയാണ് ബസ് ചെട്ടിമുക്കില്‍ വന്നത്. ഈ സമയം കനത്ത മഴയുമുണ്ടായിരുന്നു. ബസിന് ഇവിടെ സ്റ്റോപ്പും ഉണ്ട്. എന്നിട്ടും വനിതാ യാത്രക്കാരെന്ന പരിഗണനപോലും നല്‍കാതെ മൂന്നു കി.മീ. മാറി കോഴഞ്ചേരി ടൗണില്‍കൊണ്ട് ഇറക്കിവിടുകയായിരുന്നു. ഷാജഹാനൊപ്പം വനിതാ കണ്ടക്ടറാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരും നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാരെ സ്റ്റോപ്പില്‍ ഇറക്കാത്തതിന്‍െറ പേരില്‍ മുമ്പും ഷാജഹാന് മര്‍ദനമേറ്റിട്ടുണ്ടെന്ന് പറയുന്നു. വാര്യാപുരത്ത് ഇറങ്ങേണ്ട യാത്രക്കാരനെ രണ്ടു കി.മീ. മാറി ചുരുളിക്കോട്ട് ഇറക്കിയതിന്‍െറ പേരിലായിരുന്നു അന്ന് മര്‍ദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.