വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖപദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ അകറ്റണമെന്നും പുനരധിവാസ പദ്ധതികള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇടവക പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കുടിയൊഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ച് സെന്‍റ് സ്ഥലവും വീടും നല്‍കണം. സ്ഥലത്തിന് ഉപാധിരഹിത പട്ടയം വിതരണം ചെയ്യണം. തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രത്യേക സാങ്കേതിക തൊഴില്‍ പരിശീലനവും മറ്റ് അനുബന്ധ സഹായങ്ങളും നല്‍കണം. മറൈന്‍ കോളജ്, ഫിഷറീസ് കോളജ്, തൊഴില്‍ അധിഷ്ഠിത സ്ഥാപനങ്ങള്‍ എന്നിവ അനുവദിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
ആരോഗ്യ സംരക്ഷണരംഗത്ത് ചികിത്സാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വിഴിഞ്ഞം സി.എച്ച്.സിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തണം. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. വൈദ്യുതി, ശുദ്ധജല വിതരണം, റോഡ് വികസനം എന്നിവ കാര്യക്ഷമമാക്കണമെന്നും ആവശ്യമുണ്ട്. ഇടവക വികാരി ഫാ. വില്‍ഫ്രഡ്, സെക്രട്ടറി ആന്‍റണി ആരോഗ്യം, വൈസ് പ്രസിഡന്‍റ് എഫ്. അരുള്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.