കൽപറ്റ: മുന്നൊരുക്കമില്ലാതെ ഓൺലൈൻ പഠനരീതി നടപ്പിലാക്കിയതിൽ ജീവനൊടുക്കിയ വിദ്യാർഥിനി ദേവികക്ക് ആദരാഞ്ജലി അർപ്പിച്ചും സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ചും ദലിത് കോൺഗ്രസ് വയനാട് ജില്ല കമ്മിറ്റി കലക്ടറേറ്റ് ധർണ നടത്തി. എസ്.സി/ എസ്.ടി വിദ്യാർഥികൾക്ക് സമ്പൂർണ ഓൺലൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും പാവപ്പെട്ടവർക്കും പഠിക്കാൻ അവസരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.
ദേവികയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, മുഴുവൻ എസ്.സി/ എസ്.ടി വിദ്യാർഥികൾക്കും നവമാധ്യമ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും ജില്ല കമ്മിറ്റി ഉന്നയിച്ചു.
ജില്ല പ്രസിഡൻറ് കെ.വി. ശശി, വൈസ് പ്രസിഡൻറ് ഒ.കെ. ലാലു, കെ.പി. സജീവൻ, വി.കെ. അക്ഷയ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.