ബംഗളൂരു: കർണാടക ആർ.ടി.സിയുടെ ആഡംബര ബസുകളായ ഐരാവതിന്റെ 20 ബസുകൾകൂടി നിരത്തിലേക്ക്. ഐരാവത് ക്ലബ് ക്ലാസ് 2.0 ബസുകളാണ് ബുധനാഴ്ച പുറത്തിറക്കിയത്. പതിവ് ഐരാവത് ബസിനേക്കാളും 3.5 ശതമാനം വലുപ്പക്കൂടുതലുള്ളവയാണ് പുതിയ ബസുകൾ. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.
വിധാൻസൗധ പരിസരത്ത് നടന്ന ചടങ്ങിൽ സരിഗെ സുരക്ഷ അപകട സഹായ നഷ്ടപരിഹാര തുകയായി രണ്ടു ജീവനക്കാരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം മുഖ്യമന്ത്രി കൈമാറി. ഇതുവരെ മരണപ്പെട്ട 22 ജീവനക്കാരുടെ കുടുംബങ്ങൾക്ക് 22 കോടി രൂപ കൈമാറിയതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. അപകട മരണമല്ലാതെ അസുഖം മൂലം മരണപ്പെട്ട അഞ്ചു ജീവനക്കാരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും നൽകി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.