ബംഗളൂരു: കുശാൽനഗർ വന്യജീവി ഡിവിഷനിലെ സിദ്ധാപുരക്കടുത്തുള്ള അവരേഗുണ്ട റിസർവ് വനത്തിനുള്ളിൽ അജ്ഞാതർ കാട്ടുപോത്തിനെയും കുട്ടിയെയും വെടിവെച്ചു കൊന്നു.
ഏകദേശം 10 വയസ്സുള്ള കാട്ടുപോത്തും ഒരു വയസ്സുള്ള കുട്ടിയുമാണ് കൊല്ലപ്പെട്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വെടി ശബ്ദം കേട്ടയുടനെ വനംവകുപ്പ് ജീവനക്കാർ സംഭവസ്ഥലത്തെത്തിയിരുന്നു.
തുടർന്ന് വേട്ടക്കാർ ഓടി രക്ഷപ്പെട്ടു. മുതിർന്ന വനം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പ്രതികൾക്കായി വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.