ബംഗളൂരു: വസ്തു നികുതി അടക്കാത്തതിനെ തുടർന്ന് ബംഗളൂരു നഗരത്തിൽ 222 കെട്ടിടങ്ങൾ ബി.ബി.എം.പി അധികൃതർ സീൽ ചെയ്തു. ഒരു ലക്ഷത്തോളം റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കെതിരെയും നടപടിയുണ്ടാവും. വസ്തുനികുതി അടക്കാത്തവർക്ക് ഒറ്റത്തവണ നികുതി അടക്കാൻ നവംബർ 30 വരെ സമയം അനുവദിച്ചിരുന്നു.
ഈ സമയ പരിധി പിന്നിട്ടതോടെയാണ് അധികൃതർ നടപടിയുമായി രംഗത്തിറങ്ങിയത്. 2024-25 സാമ്പത്തിക വർഷത്തിൽ 5210 കോടി രൂപ വസ്തുനികുതിയായി പിരിച്ചെടുക്കാനാണ് ബി.ബി.എം.പി ലക്ഷ്യമിട്ടത്.
ജനുവരി നാലുവരെയുള്ള കണക്കു പ്രകാരം, 4370 കോടി രൂപയാണ് ഇതുവരെ വസ്തു നികുതിയിനത്തിൽ ലഭിച്ചത്. നികുതിയടക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതോടെ 13.9 കോടി രൂപയും നികുതിയിനത്തിൽ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.