ബംഗളൂരു: പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ട് കർണാടകയിൽ 33 പൗരാവകാശ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് നിയമ പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഓരോ ജില്ലയിലും ഓരോ പൗരാവകാശ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കും. ബംഗളൂരു നഗരത്തിൽ രണ്ടെണ്ണവും സ്ഥാപിക്കും.
ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനോ അസി. പൊലീസ് കമീഷണറോ സ്റ്റേഷന്റെ ചുമതല വഹിക്കും. പ്രത്യേക സ്റ്റേഷനുകൾക്കായി 450 തസ്തികകൾ സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളായിരിക്കും ഈ സ്റ്റേഷനുകളിൽ കൈകാര്യം ചെയ്യുക.
കർണാടകയിൽ ഓരോ വർഷവും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമത്തിന് 2000 കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. 2022നുശേഷം 7633 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 1723 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.