ബംഗളൂരു: ബംഗളൂരു കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് 80 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. ലാബുകളിൽ വെള്ളത്തിൽ വളർത്തിയെടുക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവാണ് ഇവയെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
ഇവ നഗരത്തിൽ വിൽപനക്കെത്തിച്ചതാണോ അതോ മറ്റെവിടേക്കെങ്കിലും കയറ്റിയയക്കാനുള്ളതാണോയെന്ന് വ്യക്തമല്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്രയും വലിയ അളവിൽ കഞ്ചാവ് പിടിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഈ മാസം ആദ്യത്തിൽ സമാന ഇനത്തിൽ പെട്ട 1.25 കോടി രൂപയുടെ കഞ്ചാവാണ് എയർപോർട്ടിൽനിന്നും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.