ബംഗളൂരു: പുതുവത്സര രാവിൽ മെട്രോ ട്രെയിൻ സർവിസ് സമയം ദീർഘിപ്പിക്കുമെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്. ചല്ലഗട്ട, വൈറ്റ്ഫീൽഡ്, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മാധവാര എന്നീ നാല് ടെർമിനൽ സ്റ്റേഷനുകളിൽനിന്ന് ജനുവരി ഒന്നിന് പുലർച്ച രണ്ടിനാണ് അവസാന ട്രെയിൻ പുറപ്പെടുക.
മെജസ്റ്റികിൽനിന്ന് നാല് ഭാഗത്തേക്കുള്ള അവസാന ട്രെയിൻ 2.40ന് ആയിരിക്കും. ഡിസംബർ 31ന് രാത്രി 11 മണിക്കുശേഷം 10 മിനിറ്റ് ഇടവേളകളിൽ സർവിസുണ്ടാകും. അതേസമയം എം.ജി റോഡ് മെട്രോ സ്റ്റേഷൻ രാത്രി 11ന് അടക്കും.
തിരക്ക് ഒഴിവാക്കുന്നതിനായി വൈറ്റ്ഫീൽഡ്, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഭാഗങ്ങളിലേക്കുള്ളവർ ട്രിനിറ്റി സ്റ്റേഷനും ചല്ലഗട്ട, മാധവാര ഭാഗങ്ങളിലേക്കുള്ളവർ കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനും ഉപയോഗിക്കണമെന്നും മെട്രോ അധികൃതർ പറഞ്ഞു. 11ന് ശേഷം മടങ്ങുന്നവർക്ക് മടക്കയാത്രക്കുള്ള പേപ്പർ ടിക്കറ്റ് രാത്രി എട്ടിനുശേഷം എല്ലാ മെട്രോ സ്റ്റേഷനുകളിലും ലഭിക്കും. മൊബൈൽ ക്യു.ആർ, സ്മാർട്ട് കാർഡ് എന്നിവയും ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.