മംഗളൂരു: കുടക് ജില്ലയിൽ വെല്ലുവിളി നിറഞ്ഞ കേസുകൾ കൈകാര്യംചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് നിർണായക സേവനം നൽകിയ പൊലീസ് നായ്ക്കളായ കോപ്പറും ബ്രൂണോയും മെഡലുകൾക്ക് അർഹരായി.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ കോപ്പർ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി പൊലീസ് വകുപ്പിന്റെ അഭിമാനകരമായ സ്വർണമെഡൽ കരസ്ഥമാക്കി.
ക്രിമിനൽ കേസുകൾ തെളിയിക്കുന്നതിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ച ബ്രൂണോ വെങ്കലമെഡൽ നേടി. കുടക് ജില്ല പൊലീസ് സ്പോർട്സ് മീറ്റിന്റെ സമാപന ചടങ്ങിൽ ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ നായ്ക്കൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി.
ഫെബ്രുവരിയിൽ ഝാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന അഖിലേന്ത്യ പൊലീസ് മീറ്റിൽ കോപ്പർ പങ്കെടുക്കും. അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ ജിതേന്ദ്രയുടെ മേൽനോട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ മൻമോഹൻ ബി.പി, സിദ്ധനഗൗഡ പാട്ടീൽ, വിജയ്, പ്രദീപ് കുരുവട്ടി എന്നിവരാണ് നായ്ക്കളെ പരിപാലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.