പുലിക്കുട്ടിയെ പുറത്തെടുക്കുന്നതിന്റെ ദൃശ്യം

കാട്ടിൽനിന്ന് റോഡിലിറങ്ങിയ പുലിക്കുട്ടിയെ ബസിനടിയിൽനിന്ന് രക്ഷിച്ചു

ബംഗളൂരു: വനത്തിൽനിന്ന് പുറത്തുചാടി റോഡിൽ ഇറങ്ങിയ പുലിക്കുട്ടിയെ രക്ഷിച്ചു. നിർത്തിയിട്ട ബി.എം.ടി.സി ബസിനടിയിൽ നിന്നാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്.

തുറഹള്ളി നിക്ഷിപ്ത വനത്തിൽ നിന്നാണ് ആറുമാസം പ്രായമുള്ള പുലി ഇറങ്ങി പാത മുറിച്ചു കടക്കാൻ ശ്രമിച്ചത്. ആൾക്കൂട്ടവും ബഹളവും കണ്ട് ബസിനടിയിൽ ഒളിക്കുകയായിരുന്നു.

വനപാലകരും നാട്ടുകാരും ചേർന്നാണ് പുലിക്കുട്ടിയെ പുറത്തെടുത്തത്.ചികിത്സ നൽകി വനത്തിൽ വിടുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - A tiger cub that came out of the forest on the road was rescued from under the bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.