ബംഗളൂരു: കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന കന്നട സൂപ്പർതാരം ദർശന് വീട്ടിൽനിന്നുള്ള ഭക്ഷണമോ വസ്ത്രങ്ങളോ കിടക്കയോ അനുവദിക്കാനാവില്ലെന്ന് കോടതി. ദർശൻ നൽകിയ ഹരജി തള്ളി ബംഗളൂരു എ.സി.എം.എം കോടതിയാണ് (24) ഉത്തരവിട്ടത്. കൊലക്കേസ് പ്രതിക്ക് ഇവ അനുവദിക്കാനാവില്ലെന്ന് വിധിയിൽ പറഞ്ഞു.
വീട്ടുഭക്ഷണവും വസ്ത്രവും കിടക്കയും പുസ്തകങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ദർശൻ ആദ്യം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി നിർദേശപ്രകാരമാണ് എ.സി.എം.എം കോടതിയിൽ അപേക്ഷ നൽകിയത്. ജയിലിലെ ഭക്ഷണം കഴിച്ചിട്ട് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപേക്ഷ ആദ്യം പരിഗണിച്ചപ്പോൾ ദർശന്റെ ആരോഗ്യ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശൻ ജൂൺ 11നാണ് അറസ്റ്റിലായത്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ ഉൾപ്പെടെ 17 പേരാണ് കേസിലെ പ്രതികൾ. എല്ലാവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.