ബംഗളൂരു: ‘മുഡ’ അഴിമതി ആരോപണം ഉയർത്തി മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബി.ജെ.പി നടത്തുന്ന നീക്കങ്ങൾ കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ ഉന്നമിട്ടുള്ളതാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അവരുടെ ഏതുതരം പ്രചാരണവും നേരിടാൻ കോൺഗ്രസ് ശക്തമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ അദ്ദേഹം പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് വലിയ ജനപിന്തുണയുള്ള പാർട്ടിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് അത് തെളിയിച്ചു. കോൺഗ്രസിന്റെ വിജയം ബി.ജെ.പി ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മൈസൂരുവിലേക്ക് പദയാത്ര നടത്താൻ ബി.ജെ.പി തീരുമാനിച്ചതായി പറയുന്നു.
അവർ എത്ര മാർച്ച് വേണമെങ്കിലും നടത്തട്ടെ. മറികടക്കാനുള്ള പ്രചാരണം തങ്ങളും സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ ഭാര്യക്ക് ഭൂമി അനുവദിച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും 2021ൽ ബി.ജെ.പി ഭരണത്തിലാണ് നൽകിയതെന്നും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.