മംഗളൂരു: ദേശീയപാത 66ലെ മുളൂരിൽ പാത മുറിച്ചുകടക്കുകയായിരുന്നയാൾ സ്വകാര്യ ബസിടിച്ച് മരിച്ചു. കൗപ് ഭാരത് നഗറിലെ ഹിദായത്തുല്ലയാണ് (55) മരിച്ചത്. ഭാര്യ സൗദയെ സാരമായി പരിക്കേറ്റ നിലയിൽ ഉഡുപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചിലയിൽനിന്ന് കൗപിലേക്ക് ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾ വാഹനം നിർത്തി ഹോട്ടലിൽ കയറാനാണ് പാത മുറിച്ചുകടന്നത്. പഡുബിദ്രി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.