ബംഗളൂരു: എയ്റോ ഇന്ത്യ വ്യോമ പ്രദർശന പരിശീലനം നടക്കുന്നതിനാൽ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള പകൽ സർവിസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ സൈനിക വിമാനങ്ങളുടെ പരിശീലന പറക്കൽ ആരംഭിക്കും.
യെലഹങ്ക വ്യോമസേന വിമാനത്താവളത്തിൽ ഫെബ്രുവരി 13 മുതൽ 17 വരെയാണ് എയ്റോ ഇന്ത്യ പ്രദർശനം. അതിനാൽ ബുധനാഴ്ച മുതൽ ഫെബ്രുവരി 17 വരെയുള്ള ദിവസങ്ങളിൽ പകൽ ചില സമയങ്ങളിൽ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാന സർവിസുകളുണ്ടാവില്ല.
ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് അഞ്ചുവരെയുമാണ് നിയന്ത്രണം. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും 14, 15 തീയതികളിൽ ഉച്ചക്ക് 12 മുതൽ ഉച്ചക്ക് 2.30 വരെയും 16,17 തീയതികളിൽ 9.30 മുതൽ ഉച്ചക്ക് 12 വരെയും രണ്ടു മുതൽ വൈകീട്ട് അഞ്ചുവരെയുമാണ് നിയന്ത്രണം. പുതുക്കിയ വിമാന സർവിസ് സമയം അതത് വിമാനക്കമ്പനികൾ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.