ബംഗളൂരു: ഭാരതീയ പാരമ്പര്യ സ്പോർട്സ് ആൻഡ് കളരിപ്പയറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ കളരിപ്പയറ്റ് ചാമ്പ്യൻഷിപ് നടത്തി. കേരളസമാജം ദൂരവാണി നഗറിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ നടന്ന ചാമ്പ്യൻഷിപ് സമാജം പ്രസിഡന്റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷൻ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, ട്രഷറർ എം.കെ. ചന്ദ്രൻ, ജോ. സെക്രട്ടറി ബീനോ ശിവദാസ്, സോണൽ സെക്രട്ടറി കെ.കെ. പവിത്രൻ, ലയൺസ് ക്ലബ് പ്രതിനിധി സുനിൽ എന്നിവർ സംസാരിച്ചു. കളരിപ്പയറ്റ് സംഘടനയുടെ അഖിലേന്ത്യ അധ്യക്ഷൻ ടി. സുധാകരൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു.
കർണാടക അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ശശീന്ദ്രൻ ഗുരുക്കൾ മുഖ്യാതിഥികളെ പൊന്നാട അണിയിച്ചു. ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ കേരള സംസ്ഥാന ടീമിന് എത്തിക്സ് കമ്മിറ്റി ചെയർമാൻ ഡോ. വി.എം. വിജയൻ ഗുരുക്കൾ ട്രോഫി സമ്മാനിച്ചു.
രണ്ടാംസ്ഥാനം നേടിയ കർണാടക ടീമിന് ജഡ്ജിങ് കമ്മിറ്റി ചെയർമാൻ മോഹനൻ ഗുരുക്കളും മൂന്നാം സ്ഥാനം നേടിയ തമിഴ്നാടിന് അഖിലേന്ത്യ ജോ. സെക്രട്ടറി ബഷീർ ഗുരുക്കളും വനിതകളിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയന്റ് നേടിയ ഗുജറാത്തിൽ നിന്നുള്ള ദേവിക പട്ടേലിന് അഖിലേന്ത്യ പ്രസിഡന്റ് സുധാകരൻ ഗുരുക്കളും ട്രോഫി നൽകി. അഖിലേന്ത്യ സെക്രട്ടറി മനയടത്ത് പ്രകാശൻ ഗുരുക്കൾ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.