ബംഗളൂരു: നേഹ ഹിരേമത് കൊലപാതകം ലവ് ജിഹാദാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തോട് പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് അമിത് ഷാ ഇങ്ങനെ പറയുന്നതെന്നും മണിപ്പൂർ വിഷയത്തിലെന്താണ് അമിത് ഷാക്ക് പറയാനുള്ളതെന്നും സിദ്ധരാമയ്യ ചോദിച്ചു. സംഭവത്തിൽ പ്രതിയെ തൊട്ടടുത്ത മണിക്കൂറിൽ തന്നെ പിടിച്ചതാണ്. കടുത്ത ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് സംഭവത്തെ ലവ് ജിഹാദ് എന്ന് വിളിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.