ബംഗളൂരു: സ്വാതന്ത്ര്യസമര സേനാനികളുടെയും രാജ്യത്തിന്റെ ഭരണഘടന ശിൽപിയുടെയും ഛായാപടങ്ങൾ ബെളഗാവിയിലെ സുവർണ വിധാൻ സൗധ സഭക്കുള്ളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനാച്ഛാദനം ചെയ്തു.
ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കർ, സാമൂഹിക പരിഷ്കർത്താവ് സ്വാമി വിവേകാനന്ദൻ, സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസ്, രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതി ഡോ. ബാബു രാജേന്ദ്ര പ്രസാദ്, പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, രാജ്യത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയവരുടെ പടങ്ങളാണ് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.