ബംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ.വി.ജി നമ്പ്യാരുടെ സ്മരണാർഥം സംഘടിപ്പിച്ച എട്ടാമത് മലയാളം കവിതരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ‘അച്ഛൻ’ എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ മത്സരത്തിൽ അനിത എസ്. നാഥ് ഒന്നാം സമ്മാനം നേടി.
രമ പിഷാരടി രണ്ടും ശിവകുമാർ എസ്. മൂന്നും സ്ഥാനം നേടി. ജീവ തോമസ്, പ്രിയ എം., പ്രിയ സുധീർ ഇ.കെ. എന്നിവർ പ്രോത്സാഹനസമ്മാനം നേടി. അടുത്ത മാസം സമാജം കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ കൈമാറുമെന്ന് കുന്ദലഹള്ളി കേരളസമാജം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.