ബംഗളൂരു: ഹിറ മോറൽ സ്കൂൾ ഇലക്ട്രോണിക് സിറ്റി, ബന്നാർഘട്ട, മാറത്തഹള്ളി ശാഖകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര അറബിക് ദിനം ആഘോഷിച്ചു. അറബി ഭാഷയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ കലാപരിപാടികൾ നടന്നു.
മാറത്തഹള്ളി ശാഖയിൽ ‘അറബി ഭാഷയുടെയും സംസ്കാരത്തിന്റെയും സമൃദ്ധി ഉൾക്കൊള്ളുക’ എന്ന ചർച്ചക്ക് മുജീബ് റഹ്മാൻ മാറത്തഹള്ളി നേതൃത്വം നൽകി. കുട്ടികളുടെ കലാപരിപാടികൾക്ക് എച്ച്.എം.എസ് മാറത്തഹള്ളി പ്രധാനാധ്യാപകൻ ഫർസാൻ ഉമ്മർ, അധ്യാപകരായ സഫാന ഷിനാസ്, ഷംല റഹ്ഷാദ്, ഫാസിൽ, ഹാസ്വീഫ്, ഹനിയ അസീസ്, ഹിബ, റഹ്ഷാദ് എന്നിവർ നേതൃത്വം നൽകി.
ഹിറ മോറൽ സ്കൂൾ മാറത്തഹള്ളി ശാഖ സംഘടിപ്പിച്ച അറബിക് ഫെസ്റ്റിൽനിന്ന്
അറേബ്യൻ ഭക്ഷണ വൈവിധ്യങ്ങളുൾപ്പെടുത്തിയ ഭക്ഷണമേളക്ക് നാജിയ ഹാഷിം നേതൃത്വം നൽകി. വിദ്യാഭ്യാസ പ്രവർത്തകൻ സുഷീർ ഹസ്സൻ, എച്ച്.എം.എസ് അക്കാദമിക് ഡയറക്ടർ പി.സി. ഷബീർ മുഹ്സിൻ എന്നിവർ സംബന്ധിച്ചു.
ഹിറ മോറൽ സ്കൂൾ ഇലക്ട്രോണിക് സിറ്റി, ബന്നാർഘട്ട ഘടകം സംഘടിപ്പിച്ച ഫെസ്റ്റിൽ 150ലേറെ പേർ പങ്കെടുത്തു. ഷാർജ അക്കാദമിക് കൗൺസിൽ അംഗം മിസ്അബ് ബഷീർ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾ നടത്തി. പ്രോഗ്രാം കൺവീനർ മുർഷിദ് അസ്ഹരി സ്വാഗതം പറഞ്ഞു. ആക്ഷൻ സോങ്, പദപ്പയറ്റ്, സംഭാഷണം, പ്രസംഗം, സംഘഗാനം തുടങ്ങിയവ വിദ്യാർഥികൾ അവതരിപ്പിച്ചു.
ഭക്ഷ്യമേള, ഖുർആൻ എക്സിബിഷൻ തുടങ്ങിയവ ശ്രദ്ധേയമായി. ജമാഅത്തെ ഇസ്ലാമി മേഖല പ്രസിഡന്റ് റഹീം കോട്ടയം, ഖുർആൻ സ്റ്റഡി പ്രിൻസിപ്പൽ സൈഫുദ്ദീൻ യൂസഫ്, കോഓഡിനേറ്റർ ഷെൽജി ഇബ്രാഹിം, ഹസീബ് മണ്ണിൽ, മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു. അധ്യാപകരായ ആദിൽ, മുസ്ലിഹ്, ഫാത്തിമ, ഫസീല, ഫഹീമ, സുഹാന തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.