ബംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക ആർ.ടി.സി ജീവനക്കാർ ഡിസംബർ 31 മുതൽ അനിശ്ചിതകാല സമരത്തിനിറങ്ങും. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ജോയന്റ് ആക്ഷൻ കമ്മിറ്റിയുടേതാണ് തീരുമാനം. സമരം പുതുവത്സരത്തലേന്ന് ആരംഭിക്കുന്നതിനാൽ ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചേക്കും.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ, കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, നോർത്ത് വെസ്റ്റേൺ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നിവയിലെ ജീവനക്കാർ സമരത്തിൽ പങ്കാളികളാവും. 36 മാസത്തെ ശമ്പള കുടിശ്ശികയായ 1750 കോടിയും വിരമിച്ച ജീവനക്കാരുടെ ഡി.എ കുടിശ്ശികയായ 306 കോടിയും അനുവദിക്കുക, 2024 ജനുവരി ഒന്നുമുതൽ പ്രാബല്യം നൽകി ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതു സംബന്ധിച്ച നിവേദനം ജോയന്റ് ആക്ഷൻ കമ്മിറ്റി നേതാക്കൾ കഴിഞ്ഞ ദിവസം മന്ത്രി ദിനേശ് ഗുണ്ടുറാവുവിന് കൈമാറി. വിഷയം സർക്കാറുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി പ്രതികരിച്ചതായി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.