ബംഗളൂരു: മക്കയിൽ പരിശുദ്ധ ഹജ്ജ് കർമത്തിനിടെ മരണപ്പെട്ട നൂറുകണക്കിന് ഹാജിമാർക്കിടയിൽ കർണാടക സ്വദേശികളും. ബംഗ.ളൂരു ആർ.ടി നഗർ സ്വദേശി കൗസർ റുക്സാന (69), ഫ്രേസർ ടൗൺ സ്വദേശി അബ്ദുൽ അൻസാരി (54), ചിത്രദുർഗ മന്ദക്കി ബട്ടി ഏരിയ സ്വദേശിയും റിട്ടയേഡ് അധ്യാപികയുമായ റുക്സാന കൗസർ (63) എന്നിവരാണ് മരിച്ചത്. മിനാ താഴ്വരയിൽ പ്രതീകാത്മകമായി പിശാചിനെ കല്ലെറിയുന്ന ചടങ്ങിനിടെയാണ് കടുത്ത ചൂടിനെ തുടർന്ന് നൂറുകണക്കിന് ഹാജിമാർ മരണപ്പെട്ടതെന്ന് കർണാടക സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസർ എസ്. സർഫറാസ് ഖാൻ പറഞ്ഞു. മയ്യിത്തുകൾ മക്കയിൽതന്നെ ഖബറടക്കിയതായും മരണ സർട്ടിഫിക്കറ്റ് ബന്ധുക്കൾക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
ഹജ്ജ് പൂർത്തിയാക്കി ജൂൺ 22ന് മടങ്ങാനിരുന്നവരായിരുന്നു ഇവർ. ഇത്തവണ കർണാടക സർക്കാറിലേക്ക് 13,500 അപേക്ഷകളാണ് ഹജ്ജിനായി ലഭിച്ചത്. ഇതിൽ 10,300 പേർ ഹജ്ജിനായി യാത്ര തിരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.