ഷിരൂർ ദുരന്ത സ്ഥലത്ത് ഉത്തരകന്നഡ എസ്.പി എം. നാരായണ സെൽഫിയെടുക്കുന്നു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച

ചിത്രം

ദുരന്ത സ്ഥലത്ത് സെൽഫി; എസ്.പി ‘ദുരന്ത’മെന്ന് പൊങ്കാല

മംഗളൂരു: ഷിരൂർ ദേശീയ പാതയിൽ മലയിടിഞ്ഞ് വീണ മൺ കൂമ്പാരത്തിനടിയില്‍ അകപ്പെട്ടെന്ന് കരുതുന്ന കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താൻ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ സെൽഫിയെടുത്ത ഉത്തര കന്നഡ ജില്ല പൊലീസ് സൂപ്രണ്ടിന് എതിരെ സമൂഹ മാധ്യമങ്ങളിൽ പൊങ്കാല. സംഭവസ്ഥലത്ത് സൂറത്ത്കൽ എൻ.ഐ.ടിയുടെ റഡാർ സംവിധാനം കൊണ്ടുവന്ന വാനിനരികെനിന്നാണ് എസ്.പി എം. നാരായണ സെൽഫിയെടുത്തത്.

സമൂഹമാധ്യമ ഔദ്യോഗിക പേജ് ഔദ്യോഗിക വിവരങ്ങള്‍ കൈമാറാനാണെന്നും സ്വയം മുഖം കാണിക്കാനുള്ളതല്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ‘ഉപയോഗമില്ലാത്ത പൊലീസ് ഓഫിസറെന്നും’ നിരവധിപേർ കമന്റ് ചെയ്തു. ഉത്തര കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരൂരില്‍ ദേശീയപാത 66ല്‍ കുന്നിടിഞ്ഞ സ്ഥലത്ത് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജി.പി.ആർ) വഴി തിരച്ചില്‍ തുടരുന്നുവെന്നാണ് എസ്.പി സമൂഹമാധ്യമത്തില്‍ പറഞ്ഞത്.

അർജുനെ കാണാതായ സ്ഥലത്തേക്ക് കോഴിക്കോടുനിന്നെത്തിയ ബന്ധുക്കളെയും വാഹന ഉടമയെയും രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിനെയും കർണാടക പൊലീസ് തടഞ്ഞതിനെതുടർന്ന് സംഘർഷമുണ്ടായിരുന്നു. എസ്.പിക്കെതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്.

Tags:    
News Summary - Ankola Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.